Breaking News

Trending right now:
Description
 
Dec 11, 2016

ചലച്ചിത്രമേളയില്‍ ജഗതി എത്തി

image തിരുവനന്തപുരത്ത്‌ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാംദിവസം മലയാളികളുടെ പ്രിയ നടന്‍ ജഗതി ശ്രീകുമാര്‍ എത്തി. കാര്‍ അപകടത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്ന ജഗതി മേളയില്‍ എ്‌ത്തിയതോടെ വന്‍ വരവേല്‍പ്പാണ്‌ അദ്ദേഹത്തിനു ലഭിച്ചത്‌. ഷീല ജഗതിയുടെ മുഖത്തു തട്ടി കുശലാന്വേഷണം നടത്തുന്നത്‌ കൗതുകത്തോടെയാണ്‌ പലരും നോക്കികണ്ടത്‌. ആരാധകരെ കണ്ട ജനഗതിയുടെ ചുണ്ടില്‍ ചെറുപുഞ്ചിരി. ചിലര്‍ കൈകൊടുത്തു. വേദിയിലേക്ക്‌ നിറഞ്ഞ കൈയ്യടിയോടെയാണ്‌ വീല്‍ചെയറില്‍ എത്തിയ ജഗതിയെ എല്ലാവരും സ്വീകരിച്ചത്‌. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഡിസൈനേഴ്‌സ്‌ ആറ്റിക്‌ എന്ന പേരില്‍ ടാഗോര്‍ തിയറ്ററില്‍ ആരംഭിച്ച മലയാള സിനിമയുടെ പ്രചാരണ ചരിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ഉദ്‌ഘാടനം ചെയ്യാനാണ്‌ ജഗതി എത്തിയത്‌. നടി ഷീലയോടൊപ്പമാണ്‌ ജഗതി ദൃശ്യാവിഷ്‌കാരം ഉദ്‌ഘാടനം ചെയ്‌തു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അദ്ദേഹത്തിനു ഔദ്യോഗിക സ്വീകരണം നല്‍കുകയും ചെയ്‌തു. പഴയകാല നോട്ടീസുകള്‍, ആദ്യകാല സിനിമാ പോസ്‌റ്ററുകള്‍, പാട്ടുപുസ്‌തകങ്ങള്‍ തുടങ്ങിയവയും പുതിയകാല പരസ്യ സങ്കേതങ്ങളും കൂട്ടിച്ചേര്‍ത്താണു ദൃശ്യാവിഷ്‌കാരം ഒരുക്കിയത്‌.