Breaking News

Trending right now:
Description
 
Dec 10, 2016

തിരുവനന്തപുരത്ത്‌ കാഴ്‌ചയുടെ പൂരത്തിന്‌ തുടക്കമായി

image തിരുവനന്തപുരത്ത്‌ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രമേള ഉദ്‌ഘാടനം ചെയ്‌തു. ഇരുപത്തിയൊന്നാമതു മേളയെ സൂചിപ്പിക്കുന്നതിനു മുഖ്യമന്ത്രിയും ചലച്ചിത്രരംഗത്തെ പ്രമുഖരും ചേര്‍ന്ന്‌ 21 തിരികള്‍ തെളിച്ചു. അപര്‍ണ ബാലമുരളിയാണ്‌ മുഖ്യമന്ത്രിക്ക്‌ ദീപം കൈമാറിയത്‌. ലോകത്തിന്റെ ജാലകങ്ങളാണ്‌ ചലച്ചിത്രങ്ങളെന്നും ഈ ചലച്ചിത്രമേള കേരളീയരുടെ സ്വകാര്യ അഭിമാനമാണെന്നും ഉദ്‌ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്‌ക്കുള്ള അവാര്‍ഡ്‌ ( 5 ലക്ഷംരൂപ) ചലച്ചിത്രകാരന്‍ ജെറി മെന്‍സിലിനു മുഖ്യമന്ത്രി സമ്മാനിച്ചു. മന്ത്രി തോമസ്‌ ഐസക്‌ ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം നിര്‍വഹിച്ചു. മന്ത്രി എ.കെ.ബാലന്‍ അധ്യക്ഷതവഹിച്ചു. നടനും സംവിധായകനുമായ അമോല്‍ പാലേക്കര്‍ മേളയില്‍ വിശിഷ്ടാതിഥിയായിരുന്നു. അടൂര്‍ ഗോപാലകൃഷ്‌ണന്‍, നടി ഷീല തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു.