Breaking News

Trending right now:
Description
 
Dec 08, 2016

അജിതയുടെ മൃതദേഹം വേണ്ടെന്നു ബന്ധുക്കള്‍

image നിലമ്പൂര്‍ കരുളായി വനത്തില്‍ പൊലീസിന്റെ വെടിയേറ്റുമരിച്ച മാവോയിസ്‌റ്റ്‌ സംഘടന പ്രവര്‍ത്തകഅജിതയുടെ മൃതദേഹം ബന്ധുക്കള്‍ക്കു വേണ്ട. ഇക്കാര്യം അജിതയുടെ അമ്മയും സഹോദരനുമാണ്‌ രേഖാമൂലം പൊലീസിനെ അറിയിച്ചത്‌. മൃതദേഹം സംസ്‌കരിക്കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനം ആയിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞേ അജിതയുടെ സംസ്‌കാരം നടത്തുകയുള്ളൂ. ഇതിനിടെ അജിതയുടെ ഭര്‍ത്താവാണെന്നു പരിചയപ്പെടുത്തി ചെന്നൈ ടി നഗര്‍ സ്വദേശി വിനായകം കോഴിക്കോട്‌ പൊലീസിനെ സമീപിച്ചിട്ടുണ്ട്‌. അതേസമയം, കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ സംഘടന പ്രവര്‍ത്തകന്‍ കുപ്പുദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ വീണ്ടും പോസ്‌റ്റുമോര്‍ട്ടം നടത്തണമെന്നു ആവശ്യപ്പെടുന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരനാണ്‌ ഹര്‍ജി നല്‍കിയത്‌. കോഴിക്കോട്‌ മെഡിക്കല്‍കോള്‌ മോര്‍ച്ചറിയിലാണ്‌ ഇരുവരുടെയും മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്‌.