Breaking News

Trending right now:
Description
 
Dec 06, 2016

കെഎസ്‌ആര്‍ടിസി ശമ്പളവും പെന്‍ഷനും മുടങ്ങി; വേണ്ടത്‌ 102 കോടിരൂപ

image കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞമാസത്തെ പെന്‍ഷനും വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. ജീവനക്കാരും പെന്‍ഷന്‍കാരും പട്ടിണിയിലേക്ക്‌. നോട്ട്‌ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ നട്ടം തിരിയുന്നതിനിടെയാണ്‌ പണം കണ്ടെത്താന്‍ കഴിയാതെ സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്നത്‌. ശമ്പളത്തിന്‌ 75 കോടി രൂപയും പെന്‍ഷന്‍ വിതരണത്തിന്‌ 27.5 കോടിരൂപയുമാണ്‌ വേണ്ടത്‌. പെന്‍ഷന്‍ മുടങ്ങിയിട്ട്‌ 20 ദിവസമായി. കാനറ ബാങ്കില്‍നിന്ന്‌ 100 കോടി രൂപ വായ്‌പ എടുക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെങ്കിലും ഇതുവരെ വായ്‌പ ലഭ്യമാകുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കെടിഡിഎഫ്‌സിക്കു വായ്‌പ നല്‍കാന്‍ ബാങ്ക്‌ ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്‌സ്‌ താല്‍പര്യം കാണിക്കുന്നില്ല. സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചാല്‍ ഇളവു പരിഗണിക്കാമെന്ന നിലപാടിലാണ്‌ ബാങ്ക്‌ അധികൃതര്‍. ഈ ആഴ്‌ചയെങ്കിലും ശമ്പളവും പെന്‍ഷനും നല്‍കാനാവുമെന്ന പ്രതീക്ഷയിലായിരുന്നു കോര്‍പ്പറേഷന്‍. പണം ലഭ്യമാക്കാന്‍ ബാങ്ക്‌ അധികൃതരുമായി ഉന്നതതല ചര്‍ച്ച നടത്താനാണ്‌ തീരുമാനം.