Breaking News

Trending right now:
Description
 
Jan 13, 2013

ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ്‌ ജസ്റ്റീസിനെ പുറത്താക്കി

image വരവില്‍കവിഞ്ഞ്‌ സ്വത്തുസമ്പാദിച്ചതുള്‍പ്പെടെയുള്ള കുറ്റംചെയ്‌ത ശ്രീലങ്കയിലെ പ്രഥമ വനിതാ ചീഫ്‌ ജസ്റ്റീസ്‌ ഷിരാനി ബന്ദാരനായകെയെ പുറത്താക്കി. ഇവരെ ഇംപീച്ച്‌ ചെയ്‌തുകൊണ്ട്‌ പാര്‍ലമെന്റ്‌ പാസാക്കിയ പ്രമേയത്തില്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെ ഒപ്പുവച്ചു. ചീഫ്‌ ജസ്റ്റീസ്‌ സ്ഥാനത്തുനിന്നു നീക്കംചെയ്‌തുകൊണ്ടുള്ള നോട്ടീസ്‌ ബന്ദാരനാകെയ്‌ക്ക്‌ നല്‌കിയിരുന്നു. വെള്ളിയാഴ്‌ചയാണ്‌ 49നെതിരേ 155 വോട്ടുകള്‍ക്ക്‌ പാര്‍ലമെന്റ്‌ ഇംപീച്ച്‌മെന്റ്‌ പ്രമേയം അംഗീകരിച്ചത്‌. ചീഫ്‌ ജസ്റ്റീസിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തിയ പാര്‍ലമെന്റ്‌ സെലക്‌ട്‌ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇംപീച്ച്‌മെന്റ്‌ നടപടികള്‍. ബന്ദാരനായകെയ്‌ക്കെതിരേ ആരോപിക്കപ്പെട്ട 14 ആരോപണങ്ങളില്‍ അധികാര ദുര്‍വിനിയോഗം, വരവില്‍ക്കവിഞ്ഞ സ്വത്തുസമ്പാദനം എന്നിവയടക്കം മൂന്നു കുറ്റങ്ങള്‍ ശരിയെന്ന്‌ സെലക്‌ട്‌ കമ്മിറ്റി കണ്ടെത്തി. സെലക്ട്‌ കമ്മിറ്റിക്ക്‌ നിയമസാധുതയില്ലെന്നും ഇംപീച്ച്‌മെന്റ്‌ നടപടികള്‍ തുടരരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പാര്‍ലമെന്റിനാണ്‌ പരമാധികാരമെന്നു വ്യക്തമാക്കി സര്‍ക്കാര്‍ ഇംപീച്ച്‌മെന്റ്‌ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു.