Breaking News

Trending right now:
Description
 
Dec 05, 2016

വിലങ്ങണിയിച്ച കൈ സല്യൂട്ട്‌ ചെയ്‌തെന്ന്‌ മന്ത്രി മണി

image മണക്കാട്‌ പ്രസംഗത്തിന്റെ പേരില്‍ തന്നെ അറസ്റ്റു ചെയ്‌ത അന്നത്തെ കൊച്ചി റേഞ്ച്‌ ഐജിയായിരുന്ന കെ.പത്മകുമാറിന്‌ ഇപ്പോള്‍ തന്നെ സല്യൂട്ട്‌ ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നു വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. കഴിഞ്ഞദിവസം പത്മകുമാര്‍ തന്നെ കാണാനെത്തി. അദ്ദേഹം എന്നെ സല്യൂട്ട്‌ ചെയ്‌തു. ഇതിനുശേഷം അദ്ദേഹം എന്റെ ഒപ്പമിരുന്ന്‌ ഔദ്യോഗികകാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തു. അറസ്‌റ്റു ചെയ്‌ത ഉദ്യോഗസ്ഥനോട്‌ എനിക്ക്‌ പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ ഒരു കാര്യം എനിക്കോര്‍മിക്കാതിരിക്കാന്‍ വയ്യ. മണക്കാട്‌ പ്രസംഗത്തിന്റെ പേരില്‍ അന്നു എന്നെ പീരുമേട്‌ സബ്‌ ജയിലില്‍ റിമാന്‍ഡ്‌ ചെയ്‌തപ്പോള്‍ അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കാണാന്‍ എത്തിയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞാണ്‌ മടങ്ങിയത്‌-വിലങ്ങണിയിച്ച കൈകള്‍ പിന്നീടൊരിക്കല്‍ സല്യൂട്ട്‌ ചെയ്യുമെന്നാണ്‌ പറഞ്ഞത്‌. അത്‌ ശരിക്കും സംഭവിച്ചുകഴിഞ്ഞു. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ തന്റെ കൈകളില്‍ വിലങ്ങ്‌ വച്ചതെന്നും മണി പറഞ്ഞു.