Breaking News

Trending right now:
Description
 
Dec 04, 2016

മാവോയിസ്‌റ്റുകളുടെ മരണം പൊലീസ്‌ ഏറ്റുമുട്ടലില്‍തന്നെ: ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ

image നിലമ്പൂര്‍കാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ്‌ നേതാക്കളായ കുപ്പുദേവരാജന്‍, അജിത എന്നിവരുടെ മരണം പൊലീസുമായുള്ള ഏറ്റുമുട്ടലില്‍തന്നെയാണെന്ന്‌ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടല്‍ എന്ന പരാതിയില്‍ നടക്കുന്ന അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. നക്‌സല്‍ വര്‍ഗീസ്‌ കേസിലെപ്പോലെ പൊലീസിനെതിരെയോ തനിക്കെതിരെയോ കേസ്‌ ഉണ്ടാവും എന്ന പേടിയില്ലെന്നും അദ്ദേഹംപറഞ്ഞു. പട്രോളിങ്‌ സമയത്ത്‌ മാവോയിസ്‌റ്റുകള്‍ വെടിവയ്‌ക്കുകയായിരുന്നുതുടര്‍ന്നാണ്‌ പൊലീസ്‌ വെടിവച്ചത്‌. കൊല്ലപ്പെട്ടവരുടെ ദേഹത്ത്‌ കൂടുതല്‍ വെടിയുണ്ടകള്‍ കണ്ടത്‌ പൊലീസ്‌ അസോള്‍ട്ട്‌ റൈഫിള്‍ ഉപയോഗിച്ചതുകൊണ്ടാണ്‌. തൊട്ടാല്‍ 30 റൗണ്ട്‌ നിറയൊഴിക്കുന്ന ഇത്തരം ആയുധങ്ങളാണ്‌ വനത്തില്‍ സാധാരണ ഉപയോഗിക്കുക. പൊലീസില്‍ ആര്‍ക്കും പരുക്കേല്‍ക്കാതിരുന്നത്‌ പരിശീലനത്‌ിതന്റെ മികവുകൊണ്ടുതന്നെയാണ്‌. കൊല്ലപ്പെട്ട കുപ്പുദേവരാജനും, അജിതയും കേരളീയരല്ല. ഒരാള്‍ തലയ്‌ക്കു കോടികള്‍ വിലയുള്ള കുറ്റവാളിയാണ്‌. രണ്ടുപൊലീസുകാരാണ്‌ കൊല്ലപ്പെട്ടിരുന്നതെങ്കില്‍ ചോദ്യങ്ങള്‍ മറിച്ചാവുമായിരുന്നു- ലോക്‌നാഥ്‌ ബെഹ്‌റ വ്യക്തമാക്കി.