Breaking News

Trending right now:
Description
 
Dec 04, 2016

ശബരിമലയില്‍നിന്ന്‌ 360 കിലോ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

image സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ശബരിമലയിലും പരിസരങ്ങളിലും പൊലീസും ബോംബ്‌ സ്‌ക്വാഡും കമാന്‍ഡോകളും വനപാലകരും സംയുക്തമായി നടത്തിയ പരിശോധനയില്‍ ശബരീപീഠത്തിനു സമീപത്തുനിന്നു 360 കിലോ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്തു. 30 കിലോ വീതം വെടിമരുന്ന്‌ അടങ്ങുന്ന 12 ക്യാനുകളാണ്‌ പിടിച്ചെടുത്തത്‌. കൂറ്റന്‍ മരത്തിനടിയില്‍ പടുതയിട്ടു മൂടിയ നിലയില്‍ കണ്ടെത്തിയ സ്‌ഫോടകവസ്‌തുശേഖരം ട്രാക്ടറില്‍ പൊലീസ്‌ സന്നിധാനത്തേക്കു നീക്കി. ഇവയൊക്കെയും സന്നിധാനത്ത്‌ വെടിമരുന്ന്‌ സൂക്ഷിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ കേന്ദ്രത്തിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. സംഭവത്തില്‍ പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു. ശബരീപീഠത്തില്‍ വിഷു ഉത്സവംവരെ വെടിവഴിപാട്‌ നടന്നിരുന്നു. പിന്നീടിതു വനംവകുപ്പ്‌ തടഞ്ഞിരുന്നു. അന്നു സൂക്ഷിച്ചിരുന്ന വെടിമരുന്നാകും ഇതെന്നാണ്‌ പൊലീസിന്റെ നിഗമനം.