Breaking News

Trending right now:
Description
 
Dec 04, 2016

രണ്ടാനച്ഛന്‍ ഒമ്പതുവയസുകാരനെ ഫാനില്‍ കെട്ടിത്തൂക്കി കറക്കി

image നെയ്യാറ്റിന്‍കരയില്‍ നാലാംക്ലാസ്‌ വിദ്യാര്‍ഥിനിയെ രണ്ടാനച്ഛന്‍ ഫാനില്‍ കെട്ടിത്തൂക്കി കറക്കിയെന്ന പരാതിയില്‍ പൊലീസ്‌ കേസ്‌ എടുത്തു. അനാവൂര്‍ സ്വദേശിയായ രണ്ടാനച്ഛന്‍ ഒളിവിലാണ്‌. സഹോദരന്റെ യൂണിഫോം കീറിയെന്ന കുറ്റത്തിനാണ്‌ ഇത്ര കടുത്ത ശിക്ഷ നല്‍കിയത്‌. കാലുകള്‍ കയറുകൊണ്ട്‌ ബന്ധിച്ചശേഷം അതേ കയറില്‍ കുരുക്കിട്ടു ഫാനില്‍ കെട്ടിത്തൂക്കി കറക്കിയശേഷം നിലത്തിറക്കി മര്‍ദ്ദിച്ചുവെന്നാണ്‌ കേസ്‌. സൂകൂളിലെത്തിയ വിദ്യാര്‍ഥിയുടെ കഴുത്തിലെ പാടുകണ്ടു അധ്യാപകരം വിവരം അന്വേഷിച്ചപ്പോഴാണ്‌ ഞടുക്കുന്ന സംഭവം പുറത്തായത്‌. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കേസ്‌ റജിസ്റ്റര്‍ ചെയ്‌തത്‌. ചൈല്‍ഡ്‌ ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. കുട്ടിയുടെ അമ്മ മനോദൗര്‍ബല്യമുള്ള ആളാണെന്നു പൊലീസ്‌ വ്യക്തമാക്കി.