Breaking News

Trending right now:
Description
 
Dec 03, 2016

ജില്ലാ ബാങ്കുകളിലെ അസാധുനോട്ടുകള്‍: തീരുമാനം ഇന്ന്‌ പറയാമെന്ന്‌ കേന്ദ്ര ധനമന്ത്രി

image സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളുടെ കൈവശമുള്ള 848.65 കോടി രൂപയുടെ അസാധുവായ കറന്‍സി സംസ്ഥാന സഹകരണ ബാങ്കില്‍ അടയ്‌ക്കാന്‍ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ ഇന്നു തീരുമാനം പറയാമെന്ന്‌ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി. ഇതുസംബന്ധിച്ച്‌ സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്‌, സഹകരണവകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ഇന്നലെ ഡല്‍ഹിയിലെത്തി കേന്ദ്രധനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന്‌ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാങ്ക്‌ അക്കൗണ്ടുകള്‍ ജില്ലാ സഹകരണ ബാങ്കുകളിലേക്കു മാറ്റുന്ന കാര്യം ആലോചിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ബിവറജസ്‌ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഇപ്പോള്‍ പുതിയ നോട്ടുകള്‍ ധാരാളം ലഭിക്കുന്നുണ്ട്‌. ഈ വരുമാനം സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാതെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌. മറ്റുസഹകരണസംഘങ്ങളിലെ നിക്ഷേപവും ജില്ലാ സഹകരണബാങ്കുകളിലേക്കു മാറ്റുന്നകാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്‌ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയശേഷം അന്തിമ തീരുമാനം എടുക്കും. സഹകരണ ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍നിന്ന്‌ ഇന്നലെയുണ്ടായ പരാമര്‍ശം പ്രതീക്ഷ നല്‍കുന്നതാണെന്നും മന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി.