Breaking News

Trending right now:
Description
 
Dec 02, 2016

സിപിഎമ്മില്‍ ചേര്‍ന്ന ആര്‍എസ്‌എസ്‌ നേതാവ്‌ തിരികെ സംഘപരിവാറിലേക്കു മടങ്ങി

image ബിജെപി കേന്ദ്രത്തെ ഞെട്ടിച്ചുകൊണ്ട്‌ സിപിഎമ്മില്‍ ചേര്‍ന്ന ആര്‍എസ്‌എസ്‌ നേതാവ്‌ ജി.പത്മകുമാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎമ്മിനെ ഞെട്ടിച്ച്‌ സംഘപരിവാറിലേക്ക്‌ മടങ്ങി. തിരുവനന്തപുരത്താണ്‌ ഈ നാടകീയ സംഭവം അരങ്ങേറിയത്‌. കഴിഞ്ഞ ഞായറാഴ്‌ച സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ്‌ ജി.പത്മകുമാര്‍ സിപിഎമ്മിലേക്കു കുടിയേറിയത്‌. ബിജെപിയുമായുള്ള സൗന്ദര്യപിണക്കമാണ്‌ പത്മകുമാറിനെ പാര്‍ട്ടിമാറാന്‍ പ്രേരിപ്പിച്ചത്‌. പത്മകുമാറിനും കൂട്ടര്‍ക്കും സിപിഎം സ്വീകരണം നല്‍കാനിരിക്കെയാണ്‌ അഭയമായികണ്ട സിപിഎമ്മിനെ പത്മകുമാര്‍ തള്ളിയത്‌. യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച കെ.ടി.ജയകൃഷ്‌ണന്‍ ബലിദാനച്ചടങ്ങിന്റെ വേദിയിലാണ്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്‌.സുരേഷ്‌ പത്മകുമാറിന്റെ മടങ്ങിവരവ്‌ പ്രഖ്യാപിച്ചത്‌. വേദിയിലെത്തിയ പത്മകുമാര്‍ ഒ.രാജഗോപാലിന്റെ കാല്‍ക്കല്‍ വീണ്‌ അനുഗ്രഹംവാങ്ങി ചെയ്‌ത തെറ്റു ഏറ്റുപറഞ്ഞ്‌ പ്രവര്‍ത്തകരുടെ കൈയ്യടി വാങ്ങുകയും ചെയ്‌തു. ബിജെപി-ആര്‍എസ്‌എസ്‌ നേതൃത്വം നടത്തിയ തീവ്രശ്രമങ്ങള്‍ക്കൊടുവിലാണ്‌ സിപിഎമ്മില്‍ ചേര്‍ന്ന പത്മകുമാറിനെ തിരികെ കൊണ്ടുവരാനായത്‌.