Breaking News

Trending right now:
Description
 
Dec 01, 2016

അഴിമതി ആരോപണങ്ങളില്‍ മന്‍മന്ത്രി മാണി കുറ്റവിമുക്തന്‍

image അഴിമതിയാരോപണം ഉയര്‍ന്ന മൂന്നുകേസുകളില്‍ മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ്‌-എം ചെയര്‍മാനുമായ കെ.എം.മാണിക്കു പങ്കില്ലെന്നു വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ കുറ്റവിമുക്തനാക്കി. പ്രത്യേക വിജിലന്‍സ്‌ കോടതി നിര്‍ദേശപ്രകാരമാണ്‌ പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ബാര്‍ കോഴയിലെ അഞ്ചുകോടി രൂപ ഉപയോഗിച്ചു കേരളാ കോണ്‍ഗ്രസ്‌ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു സമൂഹവിവാഹം നടത്തി, ധനമന്ത്രിയായിരിക്കെ കെഎസ്‌എഫ്‌ഇയിലെ നിയമനങ്ങള്‍ക്ക്‌ മൂന്നുലക്ഷം മുതല്‍ കോഴവാങ്ങി, ഗവണ്‍മെന്റ്‌ പ്ലീഡര്‍മാരുടെ നിയമനങ്ങള്‍ക്ക്‌ 10 ലക്ഷംവരെ കോഴിവാങ്ങി എന്നിങ്ങനെ മൂന്നു ആരോപണങ്ങളാണ്‌ പാച്ചിറ നവാസ്‌ പരാതിയില്‍ ഉന്നയിച്ചത്‌. മാണിക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവില്ലെന്നും അതിനാല്‍ തുടര്‍നടപടി ആവശ്യമില്ലെന്നുമാണ്‌ വിജിലന്‍സ്‌ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌. മൂന്നുമാസം മുമ്പാണ്‌ കോടതി പ്രാഥമിക അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. പരാതിയുമായി ബന്ധപ്പെട്ട്‌ കേരളാ കോണ്‍ഗ്രസ്‌ നേതാവിന്റെ രഹസ്യ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വീഡിയോ സിഡിയും നവാസ്‌ കോടതിയില്‍ ഹാജരാക്കിയിരുന്നു.