Breaking News

Trending right now:
Description
 
Dec 01, 2016

കാട്ടാന ഓട്ടോ തട്ടിമറിച്ചു; ശബരിമല തീര്‍ഥാടകന്‍ മരിച്ചു

image ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ കാട്ടാനയുടെ ആക്രമണത്തില്‍ മറിഞ്ഞു. ഓട്ടോയുടെ കമ്പി കഴുത്തില്‍ തുളഞ്ഞുകയറി തീര്‍ഥാടകരില്‍ ഒരാള്‍ മരിച്ചു. ആറ്റിങ്ങല്‍ തോട്ടയ്‌ക്കാട്‌ മണമ്പൂര്‍ കോടന്‍വിളവീട്ടില്‍ വിക്രമന്‍ (52) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാത്രി കാനന പാതയില്‍ പ്ലാപ്പള്ളി ഭാഗത്തുവച്ചാണ്‌ സംഭവം. വിക്രമനും ബന്ധുവും സുഹൃത്തുക്കളും അടക്കം അഞ്ചുപേര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ്‌ തിരികെ വരുമ്പോഴാണ്‌ സംഭവം. പ്ലാപ്പള്ളിഭാഗത്തുവച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ ആന തട്ടി. തുടര്‍ന്ന്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ആന റോഡ്‌ കുറുകെ കടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്‌. ആന തട്ടിയഭാഗത്തെ കമ്പി ഒടിഞ്ഞ്‌ വിക്രമന്റെ കഴുത്തില്‍ തുളച്ചുകയറുകയായിരുന്നു. മറ്റാര്‍ക്കും കാര്യമായ പരുക്കില്ല. അപകടത്തില്‍പെട്ട വിക്രമനെ നിലയ്‌ക്കല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുവരുന്നതിനിടെയാണ്‌ മരിച്ചത്‌.