Breaking News

Trending right now:
Description
 
Nov 30, 2016

യുകെയില്‍നിന്നുള്ള സമഗ്ര വൈദ്യശാസ്‌ത്ര പരിശീലനപരിപാടി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

ലണ്ടന്‍, എഡിന്‍ബറോ ഗ്ലാസ്‌ഗോ എന്നീ കോളേജ്‌സ്‌ ഓഫ്‌ ഫിസിഷ്യന്‍സുമായി ആസ്റ്റര്‍ സഹകരിച്ചു പ്രവര്‍ത്തിക്കും
image ഇന്ത്യയില്‍ കോര്‍ മെഡിക്കല്‍ ട്രെയിനിംഗ്‌ (സിഎംടി) ആരംഭിക്കുന്നതിനായി യുകെയിലെ ലണ്ടന്‍, എഡിന്‍ബറോ, ഗ്ലാസ്‌ഗോ എന്നീ കോളേജ്‌സ്‌ ഓഫ്‌ ഫിസിഷ്യന്‍സുമായി ആസ്റ്റര്‍ മെഡ്‌സിറ്റി സവിശേഷ പങ്കാളിത്ത കരാര്‍ ഒപ്പുവച്ചു. ഈ കരാറിലൂടെ എംബിബിഎസ്‌ ബിരുദമുള്ള ഡോക്ടര്‍മാര്‍ക്ക്‌ യുകെയിലെ അതേ നിലവാരത്തില്‍ ആസ്റ്ററില്‍ പരിശീലനം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക്‌ യുകെ മാനദണ്ഡമനുസരിച്ചുള്ള അസസ്‌മെന്റുകളും എംആര്‍സിപി (യുകെ) പരീക്ഷകളും ഉണ്ടായിരിക്കും. ഐസ്‌ലാന്‍ഡിനുശേഷം യുകെയ്‌ക്കുപുറമേയുള്ള രാജ്യങ്ങളില്‍ സിഎംടി നല്‍കുന്ന രണ്ടാമത്തെ കേന്ദ്രമാണ്‌ കൊച്ചി ആസ്‌റ്റര്‍ മെഡ്‌സിറ്റി. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സിഎംടി പ്രോഗ്രാമിന്റെ കാലയളവ്‌ മൂന്നു വര്‍ഷമാണ്‌. യുവഫിസിഷ്യന്മാര്‍ക്ക്‌ ഇന്റേണ്‍ഷിപ്പിനുശേഷം ട്രെയിനിയായി ഈ പ്രോഗ്രാമില്‍ ചേരാവുന്നതാണ്‌. സിഎംടി പ്രോഗ്രാം ചെയ്യുന്ന ഫിസിഷ്യന്മാര്‍ക്ക്‌ പ്രത്യേക അസസ്‌മെന്റുകളും എംആര്‍സിപി (യുകെ) പരീക്ഷകളും ഈ കാലയളവില്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌.

എംആര്‍സിപി (യുകെ) പാര്‍ട്ട്‌ 2 ക്ലിനിക്കല്‍ പരീക്ഷകള്‍ അല്ലെങ്കില്‍ പേസസ്‌ (പ്രാക്‌ടിക്കല്‍ അസസ്‌മെന്റ്‌ ഓഫ്‌ ക്ലിനിക്കല്‍ എക്‌സാമിനേഷന്‍സ്‌ സ്‌കില്‍സ്‌) ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ അല്ലെങ്കില്‍ ഇന്ത്യയിലെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ നടത്തപ്പെടും. യുകെയില്‍ ഉയര്‍ന്ന സ്‌പെഷലിസ്റ്റ്‌ പരിശീലനം ആഗ്രഹിക്കുന്ന ഡോക്ടര്‍മാരുടെ ചികിത്സാപരമായ അറിവും നൈപുണ്യവും അറിയുന്നതിന്‌ കഠിനമായ പരീക്ഷാമാനദണ്ഡങ്ങളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.

2017 -ലെ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ്‌ -നീറ്റ്‌ (പോസ്‌റ്റ്‌ ഗ്രാജ്വേറ്റ്‌) സ്‌കോര്‍ അനുസരിച്ചാണ്‌ അപേക്ഷകരെ ഇന്റര്‍വ്യൂവിന്‌ തെരഞ്ഞെടുക്കുന്നത്‌.