Breaking News

Trending right now:
Description
 
Nov 30, 2016

കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചുവരെ സൂക്ഷിക്കും

image നിലമ്പൂര്‍ കരുളായി വനത്തില്‍ വെടിയേറ്റു മരിച്ച മാവോയിസ്‌റ്റ്‌ സംഘടനാ പ്രവര്‍ത്തകരായ കുപ്പു ദേവരാജ്‌ (കുപ്പുസ്വാമി), അജിത എന്നിവരുടെ മൃതദേഹങ്ങള്‍ഡിസംബര്‍ അഞ്ചുവരെ കോഴിക്കോട്‌ മെഡിക്കല്‍കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ജില്ലാ സെഷന്‍സ്‌ കോടതി ഉത്തരവായി. കൂപ്പുദേവരാജിന്റെ സഹോദരന്‍ ബെംഗളൂരു സൗത്ത്‌ എകെ കോളനിയില്‍ താമസിക്കുന്ന ശ്രീധരന്‍ നല്‍കിയ ഹര്‍ജിയിലാണ്‌ കോടതിയുടെ ഉത്തരവ്‌. മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതു തെളിവു നശിപ്പിക്കാന്‍ ഇടയാക്കുമെന്നും ഏഴുദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നുമാണ്‌ ഹര്‍ജിയില്‍ ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നത്‌. അന്വേഷണ റിപ്പോര്‍ട്ടും പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭ്യമാക്കണമെന്ന ഹര്‍ജി കോടതി ഒമ്പതിനു പരിഗണിക്കും. ഇക്കഴിഞ്ഞ 24ന്‌ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെടുകയായിരുന്നു. അതേസമയം, മാവോയിസ്‌റ്റുകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു നീക്കണമെന്നും മാവോയിസ്‌റ്റ്‌ വേട്ട നടത്തിയ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണമെന്നും ആവശ്യപ്പെട്ട്‌ മുന്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ മുഖ്യമന്ത്രി പിണറായി വിജയനു കത്തുനല്‍കി.