Breaking News

Trending right now:
Description
 
Nov 28, 2016

കല്ലൂര്‍ക്കാട്‌ പള്ളി ബസിലിക്കയായി

image ചമ്പക്കുളം കല്ലൂര്‍ക്കാട്‌ സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയെ ചങ്ങനാശേരി അതിരൂപതയിലെ ആദ്യ ബസിലിക്കയായി പ്രഖ്യാപിച്ചു. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടമാണ്‌ പ്രഖ്യാപനം നടത്തിയത്‌. വിശ്വാസസമൂഹത്തിന്റെ പ്രാര്‍ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ പ്രഖ്യാപനം നടത്തിയതോടെ പള്ളിമണികള്‍ മുഴങ്ങി. ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തിലും എത്തിയിരുന്നു. ദേവാലയ കവാടത്തിനു മുന്നില്‍ വിശ്വാസികളുടെയും വൈദികരുടെയും നേതൃത്വത്തില്‍ പ്രദക്ഷിണവും ഉണ്ടായിരുന്നു. ബസിലിക്ക പദവി പ്രഖ്യാപനത്തോടനുബന്ധിച്ചുനടന്ന പൊതുസമ്മേളനം സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.