Breaking News

Trending right now:
Description
 
Nov 28, 2016

ഇടതു ഹര്‍ത്താല്‍ ആരംഭിച്ചു

image കറന്‍സി നോട്ട്‌ പിന്‍വലിക്കല്‍ സഹകരണമേഖലയിലടക്കം സൃഷ്ടിച്ച പ്രതിസന്ധിയില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ മണിക്കൂറുകള്‍ പിന്നിട്ടു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല. രാവിലെ ആറിന്‌ ആരംഭിച്ച ഹര്‍ത്താല്‍ വൈകിട്ട്‌ ആറിന്‌ സമാപിക്കും. ബാങ്കുകളെയും ടൂറിസം മേഖലയെയും ഹര്‍ത്താലില്‍നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ശബരിമല തീര്‍ഥാടം പ്രമാണിച്ച്‌ പത്തനംതിട്ട ജില്ലയില്‍ റാന്നി താലൂക്ക്‌, ചിറ്റാര്‍, സീതത്തോട്‌ പഞ്ചായത്തുകള്‍, കോട്ടയം ജില്ലയില്‍ എരുമേലി പഞ്ചായത്ത്‌, ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ നഗരം എന്നിവിടങ്ങളിലെ ശബരിമല ഇടത്താവളങ്ങളെയും ഒഴിവാക്കിയാണ്‌ ഹര്‍ത്താല്‍ നടത്തുന്നതെന്നാണ്‌ സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്‌. ഇടതുമുന്നണിയുടെ ആവശ്യംതന്നെയാണ്‌ കോണ്‍ഗ്രസിനുള്ളതെങ്കിലും അവര്‍ ഹര്‍ത്താലിനെ അനുകൂലിക്കാന്‍ തയാറായില്ല. കോണ്‍ഗ്രസ്‌ രാജ്‌ഭവന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ്‌ ഇന്ന്‌ നടത്തുന്നത്‌.