Breaking News

Trending right now:
Description
 
Nov 27, 2016

ബേബി അഞ്ചേരി വധക്കേസില്‍ മന്ത്രി മണി കോടതിയില്‍ ഹാജരായി; വിധി ഒമ്പതിന്‌

image യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ബേബി അഞ്ചേരി വധക്കേസില്‍ രണ്ടാംപ്രതിയായ മന്ത്രി എം.എം.മണി അഡിഷനല്‍ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയില്‍ ഹാജരായി.വിടുതല്‍ ഹര്‍ജിയിലെ വാദം പൂര്‍ത്തിയായി. ഡിസംബര്‍ ഒമ്പതിന്‌ കേസില്‍ വിധിപറയും. യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ അഞ്ചേരി ബേബി വധക്കേസില്‍ തുടര്‍ച്ചയായി രണ്ടുതവണ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന്‌ കോടതി താക്കീത്‌ ചെയ്‌തിരുന്നു. വൈദ്യുതി മന്ത്രി ആയശേഷം മണി ആദ്യമായാണ്‌ കോടതിയില്‍ ഹാജരായത്‌. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ പാമ്പുപാറ കുട്ടന്‍, എം.എം.മണി, ഒ.ജി.മദനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസ്‌ നിലനില്‍ക്കുമെന്നും കൊലപാതകവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്നും സ്‌പെഷല്‍ പ്രോസിക്യട്ടര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദവും കേസും നിലനില്‍ക്കില്ലെന്നായിരന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പൊലീസ്‌ അകമ്പടിയോടെ ഔദ്യോഗിക വാഹനത്തിലാണ്‌ മണി കോടതിയില്‍ എത്തിയത്‌.