Breaking News

Trending right now:
Description
 
Nov 27, 2016

കോവളത്ത്‌ പീഡനത്തിന്‌ ഇരയായ വിദേശ വനിത ആശുപത്രിയില്‍

image കോവളം ബീച്ച്‌ സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരി ജാപ്പനീസ്‌ വനിതയെ ലോഡ്‌ജ്‌ മുറിയില്‍ എത്തിച്ചു ബലമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ കര്‍ണാടകസ്വദേശി തേജാംപവാറിനെ (26) പൊലീസ്‌ അറസ്റ്റു ചെയ്‌തു. കോവളം ബീച്ചില്‍ കരകൗശല വില്‍പനശാല നടത്തുന്ന ആളുടെ മകനാണ്‌ അറസ്റ്റിലായ തേജാംപവാര്‍. രക്തസ്രാവത്തെ തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച അര്‍ധരാത്രിയോടെ കോവളം ഹവ്വാ ലൈറ്റ്‌ ഹൗസ്‌ ബീച്ചുകളുടെ പിന്നിലെ സ്വകാര്യ ലോഡ്‌ജ്‌ മുറിയിലായിരുന്നു സംഭവം. പീഡനത്തിന്‌ ഇരയായ യുവതിക്ക്‌ മുപ്പത്തഞ്ചുവയസേയുള്ളൂ. ഇവര്‍ തനിയെയാണ്‌ കഴിഞ്ഞദിവസം കോവളത്ത്‌ എത്തിയത്‌. സ്വകാര്യ ഹോട്ടലില്‍ യുവതി മുറിയെടുക്കുകയും ചെയ്‌തു. ബീച്ചിലെത്തിയ യുവതിയെ സഹായിക്കാനാണ്‌ തേജാംപവാര്‍ എത്തിയത്‌. യുവതിക്കു മദ്യംവാങ്ങി നല്‍കിയശേഷം സ്വകാര്യ ലോഡ്‌ജ്‌ മുറിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. ബലപ്രയോഗത്തിലൂടെയാണ്‌ പീഡിപ്പിച്ചതെന്നാണ്‌ പൊലീസിന്‌ ലഭിച്ച മൊഴി. യുവതി ഒരുവിധത്തില്‍ രക്ഷപ്പെട്ട്‌ ഹോട്ടലില്‍എത്തി വൈദ്യസഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്നാണ്‌ സംഭവം പുറത്തായതും തേജാംപവാര്‍ അറസ്റ്റിലായതും. ചികിത്സയില്‍കഴിയുന്ന യുവതി അപകടനില തരണം ചെയ്‌തു.