Breaking News

Trending right now:
Description
 
Nov 27, 2016

സംസ്ഥാനത്ത്‌ ലോഡ്‌ ഷെഡിങ്‌ നടപ്പാക്കിയേക്കും

image മൂലമറ്റം പവര്‍ഹൗസിലെ മൂന്നു ജനറേറ്ററുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കും. ഇന്‍ലെറ്റ്‌ വാല്‍വില്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്നാണ്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തിനം നിര്‍ത്തിവച്ചത്‌. ചോര്‍ച്ച പരിഹരിക്കാന്‍ രണ്ടാഴ്‌ച വേണ്ടിവരും. ഇടുക്കി ഡാമില്‍നിന്നു വെള്ളം എത്തിക്കുന്ന പെന്‍സ്റ്റോക്ക്‌ പൈപ്പിന്റെ ഇന്‍ലെറ്റ്‌ വാല്‍വിന്‌ ഇന്നലെ രാവിലെ ചോര്‍ച്ച കണ്ടെത്തുകയായിരുന്നു. ചോര്‍ച്ച പരിഹരിക്കാന്‍ നാടുകാണിയിലുള്ള ബട്ടര്‍ ഫ്‌ളൈ വാല്‍വ്‌ അടയ്‌ക്കും. കൂറ്റന്‍വാല്‍വ്‌ അഴിക്കാന്‍ മാത്രം മൂന്നുദിവസം വേണ്ടിവരുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന സൂചന. 130 മെഗാവാട്ട്‌ വീതം ശേഷിയുള്ള ആറ്‌ ജനറേറ്ററുകളാണ്‌ പവര്‍ ഹൗസിലുള്ളത്‌. ഇതിലൊന്ന്‌ വാര്‍ഷിക അറ്റകുറ്റപ്പണിയിലാണ്‌. അതിനാല്‍ രണ്ടുജനറേറ്ററുകള്‍ മാത്രമാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. ഇന്ന്‌ അവധിയും നാളെ ഹര്‍ത്താലുമായതിനാല്‍ ഈ ദിവസങ്ങളില്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. ചൊവ്വാഴ്‌ച മുതല്‍ ലോഡ്‌ ഷെഡിങ്‌ വേണ്ടിവരുമെന്നാണ്‌ അധികൃതര്‍ നല്‍കുന്ന വിവരം.