Breaking News

Trending right now:
Description
 
Nov 26, 2016

കൊല്ലപ്പെട്ട മാവോയിസ്‌റ്റുകളുടെ മൃതദേഹം പൊലീസ്‌ 10 കിലോമീറ്റര്‍ ചുമന്നു

image നിലമ്പൂര്‍ കരളായി വനമേഖലിയല്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘവും പ്രത്യേക സ്‌ക്വാഡും കൊലപ്പെടുത്തിയ മാവോയിസ്‌റ്റുകള്‍ കൂപ്പുദേവരാജ്‌, അജിത എന്നിവരുടെ മൃതദേഹങ്ങള്‍ 10 കിലോമീറ്റര്‍ ചുമന്നാണ്‌ പൊലീസ്‌ ആംബുലന്‍സിന്‌ അടുത്ത്‌ എത്തിച്ചത്‌. കൂപ്പുദേവരാജിനു മൂന്നു വെടിയുണ്ടകളേറ്റു. രണ്ടെണ്ണം ഇരുകാലുകളിലും ഒരെണ്ണം വൃക്ഷണത്തോടു ചേര്‍ന്ന്‌ ഇടതു തുടയിടുക്കിലുമാണ്‌. കൈത്തോക്ക്‌ നെഞ്ചോട്‌ ചേര്‍ത്തുവച്ചനിലയിലായിരുന്നു മൃതദേഹം. അജിതയുടെ ദേഹത്ത്‌ രണ്ടു ബുള്ളറ്റുകൊണ്ടു. ഒരെണ്ണം നെഞ്ചിലും മറ്റൊരെണ്ണം ഇടത്തേ വാരിയെല്ലിനും. വെടിയുണ്ട ദേഹംതുളച്ചു മറുവശത്തുകൂടി പുറത്തുചാടിയിരുന്നു. അഞ്ചു ഷെഡുകളിലായിരുന്നു മാവോയിസ്‌റ്റുസംഘം ആയുധങ്ങളുമായി ഒളിച്ചുകഴിഞ്ഞിരുന്നത്‌. ഈ ഷെഡുകള്‍ നശിപ്പിച്ചു. വെടിവയ്‌പിനെ തുടര്‍ന്ന്‌ സംഘാംഗങ്ങളിളെ മറ്റുള്ളവര്‍ കാടിനകത്തേക്കു രക്ഷപ്പെട്ടുവെന്നാണ്‌ കരുതുന്നത്‌. അതേസമയം, മാവോയിസ്‌റ്റുകളെ വ്യാജ ഏറ്റുമുട്ടലിലാണ്‌ കൊലപ്പെടുത്തിയതെന്നു ആരോപണം ഉയര്‍ന്നു. അറസ്റ്റിലായി കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മാവോയിസ്‌റ്റുകളായ രൂപേഷ്‌, ഭാര്യ ഷൈന, അനൂപ്‌, കണ്ണന്‍, വീരമണി എന്നിവരെ ജില്ലാ കോടതിയില്‍ എത്തിച്ചപ്പോഴാണ്‌ അവര്‍ ഈ ആരോപണം ഉന്നയിച്ചത്‌. കേരള സര്‍ക്കാരിനും കേരളാ പൊലീസിനുമെതിരെ കോടതിവളപ്പില്‍ ഇവര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.