Breaking News

Trending right now:
Description
 
Nov 26, 2016

ബിജെപി സര്‍ക്കാര്‍ ജനജീവിതം താറുമാറാക്കിയെന്ന്‌ ചെന്നിത്തല; 28ന്‌ രാജ്‌ഭവന്‍ പിക്കറ്റിങ്‌

image നോട്ട്‌ പിന്‍വലിക്കലിനെ തുടര്‍ന്ന്‌ ജനങ്ങളുടെ ദുരിതത്തിനു പരിഹാരം കാണാത്ത ബിജെപി സര്‍ക്കാരിനെതിരെ 28ന്‌ യുഡിഎഫ്‌ എംഎല്‍എമാര്‍ രാജ്‌ഭവന്‍ പിക്കറ്റ്‌ ചെയ്‌ത്‌ അറസ്റ്റുവരിക്കും. മ്യൂസിയം ജംക്ഷനില്‍നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കുന്നത്‌. ജനങ്ങളുടെ ജീവിതം താറുമാറായിട്ടും ബിജെപി സര്‍ക്കാര്‍ എല്ലാ നിസാരമായിട്ടാണ്‌ കാണുന്നതെന്നു പ്രതിപക്ഷ നേതാവ്‌ ചെന്നിത്തല വ്യക്തമാക്കി. പകരം സംവിധാനം ഒരുക്കാതെ നോട്ടുകള്‍ പിന്‍വലിച്ചതുവഴി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം ദുരിതമായിരിക്കുകയാണ്‌. കാര്‍ഷികമേഖലയും ചെറുകിട വ്യവസായ മേഖലയും ഉത്‌പാദനമേഖലയും സ്‌തംഭിച്ചു. ദുരിതത്തില്‍പ്പെട്ടു മരിച്ചവരുടെ എണ്ണം 70 കഴിഞ്ഞു. അതൊന്നും കണക്കിലെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്‌. ജനങ്ങളോട്‌ കൂറുള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രാജ്‌ഭവന്‍ പിക്കറ്റ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്‌, ജെഡിയു സെക്രട്ടറി ഡോ.വര്‍ഗീസ്‌ ജോര്‍ജ്‌, കേരളാ കോണ്‍ഗ്രസ്‌ ജേക്കബ്‌ ചെയര്‍മാന്‍ ജോണി നെല്ലൂര്‍, സിഎംപി നേതാവ്‌ സി.പി.ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 28ന്‌ സംസ്ഥാനത്ത്‌ ഹര്‍ത്താലിന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.