Breaking News

Trending right now:
Description
 
Jan 13, 2013

വിശ്വാസ സംരക്ഷണത്തിനായി രാജി മുഴക്കി ടി യു കുരുവിള?

image


യാക്കോബായ സഭ വിശ്വാസികളെ കയ്യിലെടുക്കാന്‍ കോതമംഗലം എംഎല്‍എ ടി യു കുരുവിള രാജി ഭീഷണി മുഴക്കിയെന്ന്‌ വിശ്വാസികള്‍. കാരക്കുന്നം സെന്റ്‌ മേരീസ്‌ പള്ളി കത്തീഡ്രലായി ഉയര്‍ത്തുന്ന ചടങ്ങിലാണ്‌ എംഎല്‍എ വിശ്വാസികളെ കയ്യിലെടുക്കാന്‍ രാജി സന്നദ്ധത അറിയിച്ചത്‌.
യാക്കോബായ സഭാ സമൂഹത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നത്‌ സഭാവിശ്വാസികളുടെ പൊതുവികാരമാണെന്ന്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ഇന്ത്യന്‍ അഫയര്‍ പാത്രീയാര്‍ക്കീസ്‌ സെക്രട്ടറി ഡോ.മാത്യുസ്‌ മാര്‍ തിമോത്തിയോസ്‌ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിയും എംഎല്‍എമാരും കാര്യമായി സമ്മര്‍ദ്ധം ചെലുത്താതുകൊണ്ടാണ്‌ യാക്കോബായ സഭയ്‌ക്ക്‌ നീതി കിട്ടാത്തതെന്ന്‌ വിശ്വാസികളില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്‌. സഭാ നേതൃത്വം ഇത്തരം കാര്യങ്ങളില്‍ പരസ്യമായി നിലപാടു സ്വീകരിച്ചതും യാക്കോബായ വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാരെ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്‌. സഭയ്‌ക്ക്‌ യുഡിഎഫില്‍ നിന്ന്‌ കിട്ടുന്നതിനെക്കാള്‍ നീതി എല്‍ഡിഎഫില്‍ നിന്ന്‌ കിട്ടുന്നുവെന്ന്‌ സഭാ സൂചിപ്പിച്ചിരുന്നു.
അടുത്ത കാലത്തായി സര്‍ക്കാരിന്റെ വ്യക്തമായ നിലപാട്‌ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിനും അനുകൂലമാണെന്ന്‌ തോന്നുന്ന രീതിയിലാണെന്ന്‌ പല നില തീരുമാനങ്ങളും സര്‍ക്കാര്‍ കൈക്കൊണ്ടത്‌. ഇത്‌ യാക്കോബായ സഭാ സമൂഹത്തെ ഏറെ ചൊടിപ്പിച്ചിരുന്നു.
"243 ദിവസമായി മാമലശേരി പള്ളിയില്‍ സമരം നടന്നു വരുകയാണ്‌. എന്നാല്‍ ഈ സമരം തീര്‍ക്കാന്‍ യുഡിഎഫ്‌ സര്‍ക്കാര്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും അതില്‍ താന്‍ ദുഃഖിതനാണെന്നുമാണ്‌ പറഞ്ഞതെന്ന്‌ എംഎല്‍ എ ഗ്ലോബല്‍ മലയാളം റിപ്പോര്‍ട്ടറോട്‌ വ്യക്തമാക്കി." എന്നാല്‍ താന്‍ രാജി വയ്‌ക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലയെന്ന്‌ എംഎല്‍എ തിരുത്തി. സഭയ്‌ക്ക്‌ അര്‍ഹമായ നീതി കിട്ടുന്നില്ല എന്നത്‌ വസ്‌തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാരനായതു കൊണ്ടാണ്‌ തങ്ങള്‍ക്ക്‌ നീതി കിട്ടാത്തതെന്ന്‌ യാക്കോബായ വിശ്വാസികള്‍ വിശ്വസിക്കുന്നത്‌.
സമരത്തെ തുടര്‍ന്ന്‌ മാമലശേരി പള്ളിയില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന നൊവേന മുടങ്ങിയിരുന്നു.
"എന്നാല്‍ ഇത്തരം പൊള്ളുന്ന സഭാപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ക്രീയാത്മകമായി കൈകാര്യം ചെയ്യുന്നില്ല എന്നത്‌ വസ്‌തുതയാണെന്ന്‌ ടി യു കുരുവിള. എന്നാല്‍ ഇപ്പോള്‍ രാജിയെക്കുറിച്ച്‌ ചിന്തിക്കുന്നില്ല. വരട്ടെ, കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്ന്‌ വിലയിരുത്തിയിട്ട്‌ തീരുമാനിക്കിമെന്ന്‌ ടി യു കുരുവിള."
ന്യുനപക്ഷമുള്ള സര്‍ക്കാരിനെ സമ്മര്‍ദ്ധത്തിലാക്കുവാന്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവരെ രാജി വയ്‌പ്പിച്ച്‌ സഭയ്‌ക്ക്‌ അനുകൂലമായ നിലപാടു സ്വീകരിക്കണമെന്ന്‌ സഭയ്‌ക്ക്‌ ഉള്ളില്‍ ശക്തമായ വാദം ഉയര്‍ന്നു വരുന്നുണ്ട്‌.