Breaking News

Trending right now:
Description
 
Nov 25, 2016

നടന്‍ ദിലീപും കാവ്യയും വിവാഹിതരായി

image നടന്‍ ദിലീപും നടി കാവ്യാമാധവനും വിവാഹിതരായി. ഇരുവരുടെയും രണ്ടാം വിവാഹമാണ്‌. കൊച്ചിയിലെ കലൂര്‍ വേദാന്ത ഹോട്ടലില്‍ ഇന്നു രാവിലെയാണ്‌ വിവാഹചടങ്ങുകള്‍ നടന്നത്‌. ഇരുവരുടെയും അടുത്ത ബന്ധുക്കളും സിനിമമേഖലയിലെ സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ദിലീപിന്റെ മകള്‍ മീനാക്ഷിയും ചടങ്ങിനുണ്ടായിരുന്നു. മകളുടെ എല്ലാ പിന്തുണയും വിവാഹത്തിനുണ്ടെന്നു ദിലീപ്‌ പ്രതികരിച്ചു. പ്രേക്ഷകരുടെ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്നു ഇരുവരും മാധ്യമപ്രവര്‍ത്തകരോടായി വ്യക്തമാക്കി. സംവിധായകന്‍ രഞ്‌ജിത്ത്‌, നടന്‍ മമ്മൂട്ടി, ജയറാം, സലിംകുമാര്‍, നാദിര്‍ഷ ജനാര്‍ദ്ദനന്‍, നടന്‍ ലാല്‍, മേനക, ചിപ്പി തുടങ്ങിയ നിരവധി പ്രമുഖര്‍ ദമ്പതികള്‍ക്ക്‌ ആശംസനേരാന്‍ എത്തിയിരുന്നു. ഇന്നു തന്റെ വിവാഹമാണെന്നു ദിലീപ്‌ ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ പ്രേക്ഷകരെ അറിയിച്ചത്‌. ഗോസിപ്പുകോളങ്ങളില്‍നിറഞ്ഞുനിന്ന ആളുതന്നെയാണ്‌ എന്റെ കൂട്ടുകാരി. ഞാന്‍ വേറൊരുവിവാഹം കഴിച്ചാല്‍ ശരിയാകില്ലെന്ന്‌ തോന്നിയിട്ടുതന്നെയാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ദിലീപ്‌ വ്യക്തമാക്കി.