Breaking News

Trending right now:
Description
 
Nov 25, 2016

തിങ്കളാഴ്‌ച എല്‍ഡിഎഫ്‌ ഹര്‍ത്താല്‍

image കറന്‍സി നോട്ട്‌ പിന്‍വലിക്കലിന്റെ മറവില്‍ സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ എല്‍ഡിഎഫ്‌ ഹര്‍ത്താല്‍. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ രാജ്യത്താകെയുള്ള പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള അഖിലേന്ത്യാ പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായിട്ടാണ്‌ ഹര്‍ത്താലിന്‌ എല്‍ഡിഎഫ്‌ തീരുമാനിച്ചത്‌. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. ബാങ്കുകളെ ഹര്‍ത്താലില്‍നിന്നു ഒഴിവാക്കി. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കും പ്രശ്‌നം ഉണ്ടാകില്ലെന്നു പ്രഖ്യാപനം നടത്തിയ എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വം വ്യക്തമാക്കി. ഹര്‍ത്താലിനു മുന്നോടിയായി 27നു വൈകുന്നേരം പ്രാദേശികാടിസ്ഥാനത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തും. ആശുപത്രി, പാല്‍, പത്രം, വിവാഹം എന്നിവയേയും ഹര്‍ത്താലിന്‍നിന്നു ഒഴിവാക്കിയിട്ടുണ്ട്‌.