Breaking News

Trending right now:
Description
 
Nov 25, 2016

മാര്‍ മാത്യു വട്ടക്കുഴിക്ക്‌ വിശ്വാസ സമൂഹം വിടചൊല്ലി

image കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ ബിഷപ്‌ മാര്‍ മാത്യു വട്ടക്കുഴിയുടെ ഭൗതികശരീരം സെന്റ്‌ ഡൊമിനിക്‌ കത്തീഡ്രല്‍ അള്‍ത്താരയ്‌ക്കു സമീപത്തെ കല്ലറയില്‍ കബറടക്കി. വിശ്വാസസമൂഹം പ്രാര്‍ഥനയോടെയാണ്‌ അദ്ദേഹത്തിന്‌ വിടചൊല്ലിയത്‌. സഭാമേലധ്യക്ഷന്മാരും വൈദികരും സന്യസ്‌തരും ആയിരക്കണക്കിനു വിശ്വാസികളും അന്തിമോപചാരം അര്‍പ്പിച്ചു. നഗരികാണിക്കല്‍ ശുശ്രൂഷകള്‍ക്കുശേഷമായിരുന്നു കബറടക്കശുശ്രൂഷകള്‍. സീറോമലബാര്‍സഭ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍, തിരുവനന്തപുരം ആര്‍ച്ച്‌ബിഷപ്‌ ഡോ.സൂസപാക്യം, രൂപത വൈസ്‌ ചാന്‍സലര്‍ റവ.ഡോ.മാത്യു കല്ലറയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികത്വംവഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി സന്ദേശം നല്‍കി.