Breaking News

Trending right now:
Description
 
Nov 24, 2016

അസാധു നോട്ടുകള്‍ ഇന്നുകൂടി ഉപയോഗിക്കാം

image അസാധുവാക്കിയ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാവുന്ന സമയ പരിധി ഇന്ന്‌ അര്‍ധരാത്രി അവസാനിക്കും. അസാധു നോട്ടുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍്‌കകാരിനു കീഴിലെ ചില വകുപ്പുകളില്‍ നല്‍കിയിരുന്ന അനുമതിയും ഇന്നു അവസാനിക്കും. പെട്രോള്‍ പമ്പുകളിലും റയില്‍വേ ടിക്കറ്റ്‌ കൗണ്ടറുകളിലും ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക്‌്‌ അസാധുവാക്കിയ നാട്ട്‌ ഉപയോഗിച്ചിരുന്നത്‌. വൈദ്യുതിനിരക്ക്‌, കെഎസ്‌ആര്‍ടിസി യാത്ര, ജലക്കരം, ഫാര്‍മസികള്‍, എല്‍പിജി ബുക്കിങ്‌, ഗവ.ആശുപത്രികള്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്‌ച മുതല്‍ പുതിയ നോട്ടുകള്‍ തന്നെ വേണ്ടിവരും. ട്രഷറിവഴി ഫീസുകളും നികുതികളും അടയ്‌ക്കാന്‍ പഴയ നോട്ട്‌ സ്വീകരിക്കുന്നതും ഇന്നത്തേക്കു മാത്രമേയുള്ളൂ. അസാധുവാക്കിയ നോട്ടുകള്‍ നാളെ മുതല്‍ ബാങ്കുകളില്‍ മാത്രമേ സമര്‍പ്പിക്കാനാവൂ. ബാങ്കുകളില്‍ ഡിസംബര്‍ 30വരെ മാത്രം മാറ്റിയെടുക്കാവുന്ന തുക 2000 രൂപയാണ്‌. ബാങ്കുകളില്‍നിന്നു ചെക്കുപയോഗിച്ചോ വിഡ്രോവല്‍ സ്ലിപ്പോ നല്‍കി 24,000 രൂപ പിന്‍വലിക്കാനുള്ള അനുമതിയും ഇന്നു അവസാനിക്കും. പുതിയ പരിധി ഇന്നു പ്രഖ്യാപിച്ചേക്കും. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയുള്ള പണമിടപാട്‌ പ്രോത്സാഹിപ്പിക്കാന്‍ ഡെബിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന്‌ സര്‍വീസ്‌ ചാര്‍ജ്‌ ഈടാക്കരുതെന്നു ബാങ്കുകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.