Breaking News

Trending right now:
Description
 
Nov 23, 2016

ശബരിമല ക്ഷേത്ത്രതിന്റെ പേരുമാറ്റിയത്‌ ദേവസ്വം മന്ത്രി അറിഞ്ഞില്ല

image ശബരിമല ക്ഷേത്രത്തിന്റെ പേര്‌ - സ്വാമി അയ്യപ്പന്‍ ക്ഷേത്രം എന്നാക്കിമാറ്റിയത്‌ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിഞ്ഞത്‌ രണ്ടുമാസം കഴിഞ്ഞ്‌. പേര്‌ മാറ്റിയവിവരം പത്രങ്ങളില്‍കൂടിയാണ്‌ മന്ത്രി അറിഞ്ഞത്‌. ദേവസ്വം ബോര്‍ഡ്‌ രണ്ടുമാസം മുമ്പ്‌ പേരുമാറ്റം നടത്തിയെങ്കിലും ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നില്ല. അതേസമയം സ്വന്തം നിലയില്‍ പേരുമാറ്റാന്‍ ദേവസ്വം ബോര്‍ഡിനു നിയമപരമായി അധികാരമുണ്ടെന്നു കരുതുന്നില്ലെന്ന്‌ മന്ത്രി ഫെയ്‌സ്‌ ബുക്‌ കുറുപ്പില്‍ ചൂണ്ടിക്കാട്ടി. ഇത്രയും നിര്‍ണായകമായ തീരുമാനം ബോര്‍ഡ്‌ സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതര നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇക്കാര്യം ദേവസ്വംമന്ത്രിയെ അറിയിക്കണമെന്നു നിയമത്തില്‍ പറയുന്നില്ലെന്ന നിലപാടിലാണ്‌ ദേവസ്വം ബോര്‍ഡ്‌.