Breaking News

Trending right now:
Description
 
Nov 23, 2016

മലയാളി ക്യാപ്‌റ്റന്‍ രാധിക മേനോന്‌ ധീരത പുരസ്‌കാരം നല്‍കി

image ബംഗാള്‍ ഉള്‍ക്കടലില്‍ തകര്‍ന്ന മത്സ്യബന്ധന ബോട്ടില്‍ അകപ്പെട്ട ഏഴു മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച ഇന്ത്യയുടെ ആദ്യ മര്‍ച്ചന്റ്‌ നേവി വനിതാ ക്യാപ്‌റ്റനും മലയാളിയുമായ രാധിക മേനോന്‌ ധീരതയ്‌ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം കഴിഞ്ഞദിവസം നടന്ന ചടങ്ങിലാണ്‌ സമ്മാനിച്ചത്‌. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ വനിത എന്ന ബഹുമതിയും രാധികയ്‌ക്കാണ്‌. ഒരു സമുദ്രസഞ്ചാരിയുടെ കടമയാണ്‌ താന്‍ നിര്‍വഹിച്ചതെന്നും തനിക്കും ടീമിനും ലഭിച്ച വലിയ ബഹുമതിയാണ്‌ ഇതെന്നും അവാര്‍ഡ്‌ സ്വീകരിച്ചുകൊണ്ട്‌ രാധിക പറഞ്ഞു. അവാര്‍ഡിനായി ഭാരസര്‍ക്കാരാണ്‌ രാധികയുടെ പേര്‌ ശുപാര്‍ശചെയ്‌തത്‌. 2015 ജൂണിലാണ്‌ മത്സ്യതൊഴിലാളികളെ രാധികയുടെ നേതൃത്വത്തിലുള്ള മര്‍ച്ചന്റ്‌ നേവി സംഘമാണ്‌ രക്ഷപ്പെടുത്തിയത്‌. യന്ത്രത്തകരാറിലായ ബോട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ പ്രക്ഷുബ്ദമായ കടലില്‍ ജീവന്‍ നഷ്ടപ്പെടാമെന്ന അവസ്ഥയിലായിരുന്നു മത്‌്‌സ്യതൊഴിലാളികള്‍. സ്വന്തം ജീവന്‍പോലും അവഗണിച്ച്‌ ആപത്‌ഘട്ടങ്ങളില്‍ അസാമാന്യ ധീരത പ്രകടിപ്പിക്കുന്ന സമുദ്രസഞ്ചാരികള്‍ക്കാണ്‌ എല്ലാവര്‍ഷവും ഇന്റര്‍നാഷനല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ ധീരതാ പുരസ്‌കാരം നല്‍കുന്നത്‌.