Breaking News

Trending right now:
Description
 
Nov 22, 2016

യുഡിഎഫ്‌ യോഗത്തില്‍ കുഞ്ഞാലിക്കുട്ടി പൊട്ടിത്തെറിച്ചു; നിങ്ങളുടെ വാലില്‍ തൂങ്ങാന്‍ ഞങ്ങള്‍ നില്‍ക്കണോ?

image സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി സംയുക്ത സമരത്തിനില്ലെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പ്രസ്‌താവനയ്‌ക്കെതിരെ യുഡിഎഫ്‌ യോഗത്തില്‍ മുസ്ലിംലീഗ്‌ നേതാവ്‌ പി.കെ.കുഞ്ഞാലിക്കുട്ടി പൊട്ടിത്തെറിച്ചു. നിങ്ങള്‍ ഓരോ സമയത്ത്‌ ഓരോന്നു പറയുന്നതിന്റെ വാലില്‍ തൂങ്ങാന്‍ ഞങ്ങള്‍ നില്‍ക്കണോ എന്നു ചോദിച്ചായിരുന്നു പൊട്ടിത്തെറി. രാഷ്ട്രീയ വേര്‍തിരിവിനുള്ള സമയമല്ല ഇതെന്നു ഓര്‍ക്കുന്നത്‌ നല്ലതാണെന്നും കുഞ്ഞാലിക്കുട്ടി ഓര്‍മിപ്പിച്ചു. ഞനങ്ങളെ ബാധിച്ച പ്രശ്‌നമാണിത്‌. ബിജെപിക്കെതിരെ ഏവരും ഒന്നിക്കുന്നു. ഒന്നിച്ചുനീങ്ങാനാണ്‌ ഞങ്ങളുടെ തീരുമാനം. ഞങ്ങളും ഒരുപാര്‍ട്ടിയാണ്‌. ഞങ്ങള്‍ക്കും തീരുമാനങ്ങളെടുക്കേണ്ടിവരും. പിന്നോട്ടുപോകുന്ന പ്രശ്‌നമില്ല-കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയും എം.എം.ഹസനും ഒന്നിലേറെ തവണ വാക്‌പോര്‌ നടത്തി. സപിപിഎമ്മിന്റെ വാലില്‍ തൂങ്ങി സമരം ചെയ്യാന്‍ കോണ്‍ഗ്രസിനെ കിട്ടില്ലെന്നായിരുന്നു ഹസന്റെ മറുപടി. സിപിഎമ്മുമായി ചേര്‍ന്നുള്ള സമരം ആത്മഹത്യാപരമാണെന്നു കെപിസിസി പ്രസിഡന്റ്‌ വി.എം.സുധീരനും അഭിപ്രായപ്പെട്ടു. മോദിക്കെതിരെ ശക്തമായ നിലപാട്‌ യുഡിഎഫ്‌ എടു്‌ക്കണം എന്നതില്‍ തര്‍ക്കമില്ലെന്നും സുധീരന്‍ വ്യക്തമാക്കി. പക്ഷേ ബിജെപിയുടെ അതേശൈലി പുലര്‍ത്തുന്ന സിപിഎമ്മിനൊപ്പം ചേര്‍ന്നുള്ള സമരത്തിനു പ്രസക്തിയില്ല. സര്‍വകക്ഷിസംഘം ഡല്‍ഹിക്കു പോയി വന്നശേഷം ആവശ്യമെങ്കില്‍ യോജിച്ച സമരം എന്നായിരുന്നു രമേശിന്റെ നിര്‍ദേശം.