Breaking News

Trending right now:
Description
 
Nov 22, 2016

എം.എം. മണിയുടെ സത്യപ്രതിജ്ഞ ഇന്ന്‌

image കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം.മണി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4.30ന്‌ രാജ്‌ ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ ജസ്‌റ്റീസ്‌ പി.സദാശിവം മുമ്പാകെയാണ്‌ മണി സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേല്‍ക്കുക. ബന്ധുനിമന വിവാദത്തെ തുടര്‍ന്ന്‌ ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലാണ്‌ മണിയെ മന്ത്രിയായി തിരഞ്ഞെടുത്തത്‌. അതേസമയം, എം.എം.മണിയെ മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്താണ്‌ മണി. ആ കേസ്‌ അട്ടിമറിക്കാനാണു പ്രതിയെ മന്ത്രിസ്ഥാനത്ത്‌ എത്തിക്കുന്നത്‌. ജനപ്രതിനിധികളെയും ചൊല്‍പടിക്കു നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്നതു ശീലമാക്കിയ മണിയെ മന്ത്രിയാക്കുന്നത്‌ ഭരണഘടനാ വിരുദ്ധമായ നടപടികൂടിയാണെന്നു കുമ്മനം വ്യക്തമാക്കി.