Breaking News

Trending right now:
Description
 
Nov 21, 2016

ഒരു കൈ നോക്കാമെന്നു നിയുക്തമന്ത്രി

image പാര്‍ട്ടി ഏതു വകുപ്പു ഏല്‍പ്പിച്ചാലും ഒരു കൈ നോക്കാമെന്നു നിയുക്തമന്ത്രി എം.എം.മണി. മന്ത്രിസഭയില്‍ തന്നെ ഉള്‍പ്പെടുത്തിയതറിഞ്ഞ്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍നിന്ന്‌ എത്തിയ എന്നെപ്പോലെ ഒരു പാവം സാധാരണക്കാരനു കിട്ടാവുന്ന ഏറ്റവും ഉയര്‍ന്ന സ്ഥാനമാണ്‌ ഇത്‌. സിപിഎമ്മിനെപോലെ ഒരു പാര്‍ട്ടി മാത്രമേ ഇതു ചെയ്യൂവെന്നു മണി വ്യക്തമാക്കി. വളച്ചുകെട്ടും ഒളിച്ചുകളിയുമില്ലാത്ത സംഭാഷണ ശൈലിയുടെ ഉടമയാണ്‌ മണി. തന്റെ പോരായ്‌മകള്‍ തുറന്നുപറയാന്‍ അദ്ദേഹം മടികാണിച്ചിട്ടില്ല. വി.എസ്‌.അച്യുതാനന്ദന്റെ ശക്തനായ വക്താവായിരുന്ന മണി വിഎസിനെ തള്ളിപ്പറയുകയും ചെയ്‌തു. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടായിരുന്നു അത്‌. ഇടുക്കിയില്‍ ഒഴുപ്പിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്നു പ്രഖ്യാപിച്ചായിരുന്നു മണിയുടെ ചുവടുമാറ്റം. പിന്നീട്‌ പിണറായിയുടെ വിശ്വസ്‌തനാവുകയും ചെയ്‌തു. സാധാരണക്കാരുടെ ഭാഷയില്‍ നാടന്‍ ശീലുകളോടെയുള്ള മണിയുടെ പ്രസംഗം ഇടുക്കിയില്‍ സാധാരണക്കാരുടെ ഇടയില്‍ ഏറെ ചലനം സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നൊടുക്കിയിട്ടുണ്ടെന്നു മണക്കാട്ട്‌ നടത്തിയ പ്രസംഗം കേസായതോടെ മണിക്ക്‌ 45 ദിവസം ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.