Breaking News

Trending right now:
Description
 
Nov 20, 2016

എഡിജിപി ശ്രീലേഖയ്‌ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

image വന്‍ ക്രമക്കേടുകള്‍ നടത്തിയെന്ന പരാതിയില്‍ ഇന്റലിജന്‍സ്‌ മേധാവി എഡിജിപി ആര്‍.ശ്രീദേവിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം. വിജിലന്‍സ്‌ ഡയറക്ടര്‍ ജേക്കബ്‌ തോമസ്‌ ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടു. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ ശ്രീലേഖ വന്‍ ക്രമക്കേടുകള്‍ നടത്തിയെന്നാണ്‌ പരാതി. 2013-15 കാലഘട്ടത്തിലാണ്‌ സംഭവം. വ്യാപക ക്രമക്കേടും അഴിമതിയും സ്വജന പക്ഷപാതവും കാണിച്ചെന്നും ഇതുസംബന്ധിച്ചു മന്ത്രി എ.കെ.ശശീന്ദ്രന്‍ നല്‍കിയ വിജിലന്‍സ്‌ അന്വേഷണ ശുപാര്‍ശ ചീഫ്‌ സെക്രട്ടറി പൂഴ്‌ത്തിയെന്നും ആയിരുന്നു വിജിലന്‍സ്‌ കോടതിയിലെത്തിയ ഹര്‍ജിയിലെ ആക്ഷേപം. പായിച്ചിറ നവാസാണ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലം മാറ്റം, ചട്ടവിരുദ്ധ വിദേശയാത്രകള്‍, റോഡ്‌ സുരക്ഷാഫണ്ടിന്റെ ദുര്‍വിനിയോഗം, ഔദ്യോഗിക വാഹന ദുരുപയോഗം തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്‌.