Breaking News

Trending right now:
Description
 
Nov 19, 2016

നടി മല്ലിക ഷെറാവത്തിനെ മുഖംമൂടിധാരികള്‍ ആക്രമിച്ചു

image ബോളിവുഡ്‌ നടി മല്ലിക ഷെറാവത്തിനെ (40) മുഖംമൂടിധാരികള്‍ മുഖത്തടിക്കുകയും കണ്ണീര്‍വാതകം മുഖത്ത്‌ ചീറ്റിക്കുകയും ചെയ്‌തതായി റിപ്പോര്‍ട്ട്‌. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസിലെ അപ്പാര്‍ട്ടുമെന്റിനു മുമ്പില്‍വച്ചാണ്‌ ഈ മാസം 11ന്‌ രാത്രിയിലാണ്‌ സംഭവം. പൊലീസ്‌ അന്വേഷണം ആരംഭിച്ചു. അപ്പാര്‍ട്ടുമെന്റിനു മുമ്പില്‍ സുഹൃത്തിനൊപ്പം വന്നിറങ്ങിയപ്പോഴാണ്‌ മുഖംമൂടിധാരികളായ മൂന്നുപേര്‍ ആക്രമണം നടത്തിയത്‌. ഹാന്റ്‌ ബാഗ്‌ ത്തടിയെടുക്കാനുള്ള ശ്രമം നടന്നുവെന്നും പരാതിയുണ്ട്‌. ആക്രമികള്‍ പിന്നീട്‌ രക്ഷപ്പെട്ടു. മല്ലികയുടെ സുഹൃത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസുകാരനാണ്‌. ഇയാളുടേതാണ്‌ ഫ്‌ളാറ്റ്‌. മല്ലികയും സുഹൃത്തും പ്രണയത്തിലായിട്ട്‌ ഏറെ കാലമായി. ഏതാനും ആഴ്‌ചകള്‍ക്കുമുമ്പ്‌ പാരിസില്‍ യുഎസ്‌ റിയാലിറ്റി ടിവി താരം കിം കര്‍ദാഷിയാനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ലക്ഷക്കണക്കിനു പൗണ്ട്‌ വിലവരുന്ന ആരണങ്ങള്‍ കൊള്ളയടിച്ചിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമായിരുന്നു ആക്രമണം നടത്തിയത്‌. ഈ ആക്രമണ കേസിലും ആരെയും പിടികൂടിയിട്ടില്ല.