Breaking News

Trending right now:
Description
 
Nov 17, 2016

പാലത്തില്‍നിന്നു ജീപ്പ്‌ കായലിലേക്ക്‌ വീണു; അഞ്ചുപേരെ കാണാതായി

image ആരൂര്‍ ദേശീയ പാത 47-ല്‍ അരൂര്‍-കുമ്പളം പഴയ പാലത്തില്‍നിന്നു നിയന്ത്രണം വിട്ട്‌ കായലിലേക്ക്‌ വീണ ജീപ്പില്‍നിന്നു നാലു പേരെ രക്ഷിച്ചെങ്കിലും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അഞ്ചുപേരെക്കുറിച്ച്‌ വിവരമൊന്നുമില്ല. ഇന്നലെ വൈകിട്ട്‌ ആറുമണിയോടെയാണ്‌ നാടിനെ നടുക്കിയ അപകടം ഉണ്ടായത്‌. പാലത്തിന്റെ കൈവരി അഞ്ചുമീറ്ററോളം തകര്‍ത്താണ്‌ ജീപ്പ്‌ 30 അടിയിലേറെ താഴെ വേമ്പനാട്ടു കായലിന്റെ കൈവഴിയായ കൈതപ്പുഴ കായലില്‍ പതിച്ചത്‌. ഡ്രൈവര്‍ അരുകുറ്റി സ്വദേശി അലിയും നേപ്പാള്‍ സ്വദേശികളായ നാലുപേരെയുമാണ്‌ കാണാതായത്‌. ഇടപ്പള്ളി ചിത്ര ഡെക്കറേഷന്‍സിലെ പന്തല്‍ നിര്‍മാണ തൊഴിലാളികളാണിവര്‍. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ഇന്നു പുലര്‍ച്ചയോടെ ജീപ്പ്‌ കണ്ടെത്തി കരയിലെത്തിച്ചു. ജീപ്പ്‌ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്‌.