Breaking News

Trending right now:
Description
 
Sep 25, 2012

എസ്ബി കോളജില്‍ നവതി ആഘോഷങ്ങളുടെ സമാപനം

image എസ്ബി കോളജില്‍ ഒരു വര്‍ഷം നീണ്ടുനിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം 26-നു രാവിലെ 11.30-നു മാര്‍ കാവുകാട്ട് ഹാളില്‍ നടക്കും. കേന്ദ്രനീതിന്യായ ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ബെര്‍ക്കുമാന്‍സ് ഇന്‍സ്റ്റിട്യൂട്ട് മാനേജ്മെന്റ് സ്റ്റഡീസിന്റെ പുതിയ ലൈബ്രറിയുടെയും സെമിനാര്‍ ഹാളിന്റെയും ഉദ്ഘാടനം രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍ നിര്‍വഹിക്കും. ഇന്റര്‍ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മാണ രേഖാ ചിത്രം മന്ത്രി കെ.സി. ജോസഫ് പ്രകാശനം ചെയ്യും. കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, കേരള ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സ്മിതാ ജയകുമാര്‍, കോളജ് മാനേജര്‍ മോണ്‍. ജയിംസ് പാലക്കല്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, പ്രഫ. ജോബ് ജോസഫ് എന്നിവര്‍ പ്രസംഗിക്കും. 2011 ജൂലൈ 28-നാണ് എസ്ബിയുടെ നവതി ആഘേഷങ്ങള്‍ക്കു തുടക്കം കുറിച്ചത്.