Breaking News

Trending right now:
Description
 
Nov 16, 2016

ലോട്ടറിക്ക്‌ 50 കോടി നഷ്ടം; മില്‍മയില്‍ 50,000 ലീറ്റര്‍ പാല്‍ ബാക്കി

image 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതുവഴി ലോട്ടറി വകുപ്പിന്‌ 50 കോടിയുടെ നഷ്ടം ഉണ്ടായതായി വിലയിരുത്തല്‍. അടുത്തആഴ്‌ചത്തെ ടിക്കറ്റുകള്‍ റദ്ദാക്കിയതോടെ അച്ചടി ഇനത്തില്‍ മാത്രം നഷ്ടമുണ്ടായത്‌ രണ്ടുകോടി രൂപയാണ്‌. ഈ ടിക്കറ്റിലൂടെ സര്‍ക്കാരിനു ലഭിക്കേണ്ട 41.7 കോടി രൂപയുടെ ലാഭവും നഷ്ടമായി. ഈ ആഴ്‌ചത്തെ ടിക്കറ്റ്‌ വില്‍പ്പന കുറഞ്ഞതു മൂലമുണ്ടായ നഷ്ടം വേറെ. ഡിസംബര്‍ 30വരെയെങ്കിലും ലോട്ടറി നിയന്ത്രണം വേണ്ടിവരുമെന്ന വിലയിരുത്തലാണുള്ളത്‌. ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുന്നില്ലെന്ന വിതരണക്കാരുടെ പരാതി ഉയര്‍ന്നതോടെയാണ്‌ അടുത്തആഴ്‌ച നറുക്കെടുക്കേണ്ടിയിരുന്ന എട്ടുവിഭാഗം ലോട്ടറികള്‍ റദ്ദാക്കിയത്‌. 1.25 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചുകഴിഞ്ഞപ്പോഴാണ്‌ റദ്ദാക്കാനുള്ള തീരുമാനം. പ്രതിമാസം 165 കോടിയോളം രൂപയാണ്‌ ലോട്ടറിയിലൂടെ സര്‍ക്കാരിന്‌ ലഭിച്ചിരുന്ന വരുമാനം. ഇതേസമയം, സാമ്പത്തിക പ്രതിസന്ധി മിലമയെയും ബാധിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. ഉപഭോക്താക്കള്‍ പാല്‍ വാങ്ങുന്നത്‌ നിറുത്തിവച്ചതാണ്‌ മില്‍മയിലെ പ്രതിസന്ധിക്കു കാരണമായത്‌. ഉപഭോക്താക്കള്‍ വാങ്ങുന്ന പാലിന്റെ അളവ്‌ സംസ്ഥാനവ്യാപകമായി കുറഞ്ഞു. പ്രതിദിനം 50,000 ലീറ്റര്‍ പാല്‍ ബാക്കിവരുന്നുണ്ടെന്നാണ്‌ ഇപ്പോഴത്തെ റിപ്പോര്‍ട്ട്‌.