Breaking News

Trending right now:
Description
 
Nov 15, 2016

ഹോണ്ടയുടെ ഡബ്ല്യുആര്‍വി ഉടന്‍ പുറത്തിറങ്ങും

image ഹാച്ച്‌ ബാക്ക്‌ ജാസിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ മോഡലായ കോംപാക്‌റ്റ്‌ എസ്യുവി ഡബ്ല്യുആര്‍വിയുമായി ഹോണ്ട എത്തുന്നു. കഴിഞ്ഞദിവസം ബ്രസീലിലെ സാവോപോളയില്‍ നടന്ന രാജ്യാന്തര വാഹനമേളയില്‍ പ്രദര്‍ശിപ്പിച്ച വാഹനം അടുത്തവര്‍ഷമാദ്യം പുറത്തിറക്കും. ബ്രസീലില്‍ ആദ്യം എത്തുന്ന വാഹനം താമസംകൂടാതെ ഇന്ത്യന്‍ വിപണിയിലും എത്തിക്കുന്നതിനുള്ള സംവിധാനമാണ്‌ നിര്‍മാതാക്കള്‍ ഒരുക്കുന്നത്‌. വിന്‍സം റണ്‍ എബോട്ട്‌ വെഹിക്കിള്‍ എന്നതിന്റെ ചുരുക്കെഴുത്താണ്‌ ഡബ്ല്യുആര്‍വി. വാഹനത്തിന്റെ ലഭ്യത ഏഴുലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപവരെയായിരിക്കും. യുവാക്കളെ ഏറെ ആകര്‍ഷിക്കുന്ന മോഡലായിരിക്കുമെന്നു കമ്പനി അവകാശപ്പെടുന്നുണ്ട്‌. ക്രോം ഇന്‍സേര്‍ട്ടോടുകൂടിയ വലിയ ഗ്രില്ലുകള്‍, മസ്‌കുലര്‍ ബോഡി തുടങ്ങിയവ പ്രത്യേകതയാണ്‌. ഹച്ച്‌ ബാക്ക്‌ ജാസിനോട്‌ കൂടുതല്‍ സാമ്യമുണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ വകഭേദങ്ങളെക്കുറിച്ചൊന്നും കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ല.