Breaking News

Trending right now:
Description
 
Nov 14, 2016

കേരളം പട്ടിണിയിലേക്ക്‌: മന്ത്രി തോമസ്‌ ഐസക്‌; നാളെ സമരപരമ്പര

image വലിയ നോട്ടുകള്‍ പിന്‍വലിച്ചത്‌ കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ ഭ്രാന്തന്‍ തീരുമാനമാണെന്നു ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരുകളോട്‌ കൂടിയാലോചിക്കാതെ എടുത്ത തീരുമാനം കടുത്ത പ്രതിസന്ധിയാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സര്‍വമേഖലയിലും പ്രതിസന്ധി രൂക്ഷമായി. കൂലിവേലക്കാര്‍ക്ക്‌ തൊഴിലും പണവും ഇല്ലാത്ത അവസ്ഥയാണ്‌. തോട്ടയം മേഖലയും നിര്‍മാണ മേഖലയും കൂലിനല്‍കാന്‍ കഴിയാത്തതിനാല്‍ പ്രതിസന്ധിയിലായി. ജനത്തിനു നികുതി അടയ്‌ക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഗണ്യമായി കുറഞ്ഞു. ഇതു സംസ്ഥാന സര്‍ക്കാരിന്റെ ധനശേഷിയെ കാര്യമായി ബാധിക്കും. നാലാഴ്‌ച സമയംകൊടുത്തു നോട്ടുകള്‍ പിന്‍വലിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ ജനങ്ങള്‍ക്ക്‌ നേരിടേണ്ടിവരുമായിരുന്നില്ല. കള്ളപ്പണക്കാര്‍ പണം ഭൂമിയും സ്വര്‍ണവുമാക്കി മാറ്റിയെന്നും സാധാരണക്കാരാണ്‌ ബുദ്ധിമുട്ടിലായിരിക്കുന്നതെന്നും മന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. സിപിഐയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച തിരുവനന്തപുരം, കൊച്ചി റിസര്‍വ്‌ ബാങ്ക്‌ ഓഫിസുകള്‍ക്കു മുന്നിലേക്ക്‌ മാര്‍ച്ചു നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌. മറ്റുജില്ലകളില്‍ എസ്‌ബിഐ ഓഫിസുകള്‍ക്കു മുന്നിലേക്ക്‌ പ്രകടനം നടത്തും. സിഐടിയു നാളെ രാജ്‌ഭവന്‍ മാര്‍ച്ചിനു ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.