Breaking News

Trending right now:
Description
 
Nov 14, 2016

കറന്‍സി പ്രതിസന്ധി: കേന്ദ്രത്തിനു വീഴ്‌ചപറ്റിയെന്ന്‌ പിണറായി; യുഡിഎഫ്‌ നേതൃയോഗം ചേര്‍ന്നു

image രാജ്യത്ത്‌ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്‌ എത്തി. തീരുമാനത്തെ തുടര്‍ന്ന്‌ സാധാരണക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിസംഗത പാലിക്കുകയാണ്‌. കേന്ദ്രസര്‍ക്കാരിന്റെ ചില ഇഷ്ടക്കാര്‍ നേരത്തെ തന്നെ വിവരങ്ങള്‍ മനസിലാക്കുകയും അതനുസരിച്ച്‌ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്‌തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തെ കള്ളപ്പണം ഇല്ലാതാക്കണം എന്ന തീരുമാനത്തോട്‌ എതിരില്ല. എന്നാല്‍, ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍കൊണ്ടുമാത്രം കള്ളപ്പണം ഇല്ലാതാകുമെന്നു കരുതുന്നില്ല. അസാധുവാക്കിയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രിയുമായി മുഖ്യമന്ത്രി ഇന്നു ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ധനമന്ത്രി ഡോ.തോമസ്‌ ഐസക്കും ഇന്നു ഡല്‍ഹിയിലെത്തും. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ്‌ അടിയന്തര നേതൃയോഗം ചേര്‍ന്നു. വിശദവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.