Breaking News

Trending right now:
Description
 
Nov 13, 2016

സംസ്ഥാനത്തെ വ്യാപാരികള്‍ ചൊവ്വാഴ്‌ച മുതല്‍ കടകള്‍ അടയ്‌ക്കും

image സംസ്ഥാനത്തെ വ്യാപാരികല്‍ ചൊവ്വാഴ്‌ച മുതല്‍ അനിശ്ചിതകാലത്തേക്ക്‌ കടകള്‍ അടയ്‌ക്കുമെന്ന്‌ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. നോട്ടുകള്‍ റദ്ദാക്കിയതിനു പകരം പുതിയ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ തുകയുടെ നോട്ടുകള്‍ ആവശ്യാനുസരണം ലഭ്യമാക്കുകയോ ചെയ്യാത്താ സാഹചര്യത്തിലാണ്‌ ഏകോപനസമിതിയുടെ തീരുമാനം. നോട്ടുകളുടെ ക്ഷാമം സംസ്ഥാനത്തെ വാണിജ്യമേഖലയില്‍ സ്‌തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്‌. രണ്ടായിരം രൂപ നോട്ട്‌ വിപണിയിലുണ്ടെങ്കില്‍ ഇവകൊണ്ട്‌ വ്യാപാരം നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്‌. സാധനങ്ങള്‍ വാങ്ങിയാല്‍ തിരികെ നല്‍കാന്‍ ചില്ലറ ഇല്ല എന്നതാണ്‌ പ്രശ്‌നം. ആഴ്‌ചയിലൊരിക്കല്‍ മൊത്തവ്യാപാരിയില്‍നിന്നു ചരക്കുവാങ്ങി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കു പഴയനോട്ട്‌ ഉപയോക്താവിന്റെ കൈയില്‍നിന്നു വാങ്ങാന്‍ പറ്റുന്നില്ല. പുതിയവ കിട്ടാനുമില്ല. അതിനാല്‍ കടകള്‍ അടച്ചിടേണ്ട അവസ്ഥയിലായി. പല ലൈസന്‍സ്‌ ഫീസും 15നാണ്‌ അടയ്‌ക്കേണ്ടത്‌. പുതിയ സാഹചര്യത്തില്‍ പണമില്ലാത്തതിനാലും കച്ചവടമാന്ദ്യം കാരണവും ഇത്‌ അടയ്‌ക്കാന്‍ സാധിക്കില്ലെന്നു വന്നതുകൊണ്ടാണു കച്ചവടസ്ഥാപനങ്ങള്‍ 15 മുതല്‍ അടച്ചിടുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.