Breaking News

Trending right now:
Description
 
Nov 13, 2016

കാരുണ്യ വര്‍ഷാചരണത്തിനു സമാപനം; കത്തോലിക്കാസഭയുടെ കരുതല്‍ അര്‍ഥപൂര്‍ണം: മുഖ്യമന്ത്രി

image കാരുണ്യവര്‍ഷത്തിന്റെ സന്ദേശം അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലുള്ള കാരുണ്യപ്രവര്‍ത്തനങ്ങളാണ്‌ കേരള കത്തോലിക്കാസഭ ഏറ്റെടുത്തുന്ന നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരള കത്തോലിക്കാ മെത്രാന്‍സമിതി കെസിബിസി ജസ്‌റ്റിസ്‌ പീസ്‌ ഡവലപ്‌മെന്റ്‌ കമ്മീഷന്റെയും ഫാമിലി കമ്മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടയം തെള്ളകത്ത്‌ സംഘടിപ്പിച്ച കാരുണ്യവര്‍ഷ സമാപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദുരിതം അനുഭവിക്കുന്നവര്‍ക്കായി സഭ ചെയ്‌ത കാര്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. ഇതേ കരുതല്‍തന്നെ പങ്കിട്ടു മുന്നോട്ടുപോകാനാണ്‌ സംസ്ഥാന സര്‍ക്കാരും ശ്രമിക്കുന്നത്‌. കൃഷി, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ സഭ നടപ്പാക്കുന്ന പദ്ധതികള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമീസ്‌ കാതോലിക്കാബാവ അധ്യക്ഷതവഹിച്ചു. ലത്തീന്‍ കത്തോലിക്കാസഭ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം, സീറോ മലബാര്‍ സഭയിലെ സീനിയര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിനു മുന്നോടിയായി നടന്ന കാരുണ്യ സന്ദേശറാലി കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ്‌ പുളിക്കല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. 31 രൂപതകളില്‍നിന്നുള്ള പ്രതിനിധികള്‍ ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളായി.