Breaking News

Trending right now:
Description
 
Nov 13, 2016

മലയാള നടി രേഖ മോഹനനെ മരിച്ചനിലയില്‍; മൃതദേഹത്തിന്‌ രണ്ടുദിവസത്തെ പഴക്കം

image സിനിമ, സീരിയല്‍ നടി രേഖ മോഹനനെ ശോഭ സിറ്റിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിയില്‍ കണ്ടെത്തി. മൃതദേഹത്തിനു രണ്ടുദിവസത്തെ പഴക്കമുണ്ട്‌. കസേരയില്‍ ഇരിക്കുന്നനിലയിലായിരുന്നു മൃതദേഹം. മലേഷ്യയിലായിരുന്ന മോഹന്‍ പല തവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന്‌ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇവര്‍ പോയി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്നു പൊലീസെത്തി വാതിലിന്റെ പൂട്ടു പൊളിച്ചു അകത്തുകയറുകയായിരുന്നു. മുറിയിലെ കസേരിയില്‍ ഇരിക്കുന്ന നിലയില്‍ കണ്ടെത്തിയ മൃതദേഹം അഴുകിതുടങ്ങിയിരുന്നു. തിങ്കളാഴ്‌ച രാത്രി രേഖ മോഹന്‍ പുറത്തുനിന്നുഭക്ഷണം വരുത്തുകയായിരുന്നു. അതു കഴിച്ചിട്ടുണ്ട്‌. തിങ്കളാഴ്‌ച രാത്രിക്കുശേഷമായിരിക്കാം മരണമെന്നാണ്‌ പൊലീസ്‌ നിഗമനം. സ്‌ത്രീജന്മം എന്ന ടിവി പരമ്പരയില്‍ മായമ്മയായി ജനപ്രീതി നേടിയ നടിയാണ്‌ രേഖ. ഉദ്യാനപാലകന്‍, യാത്രാമൊഴി തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തൃശൂര്‍ കൊടകര പിഷാരത്ത്‌ കുടുംബാംഗമാണ്‌.