Breaking News

Trending right now:
Description
 
Nov 12, 2016

നടി സബര്‍ണ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍

image തമിഴ്‌ സിനിമ, സീരിയല്‍ നടി സബര്‍ണയെ ചെന്നൈ മധുരവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അവതാരകകൂടിയായിരുന്നു സബര്‍ണ. വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വീടു തുറന്നപ്പോഴാണ്‌ മൃതദേഹം കണ്ടത്‌. അഴുകിയ നിലയിലായിരുന്നു. കാളൈ, പടിക്കാതവന്‍, പിരിവോം സാന്തിപ്പോം, പൂജൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌. പാശമലര്‍ എന്ന തമിഴ്‌ സീരിയലിലും സബര്‍ണ ശ്രദ്ധേയമായ വേഷം ചെയ്‌തു. പല ചാനല്‍ഷോകളിലും അവതാരകയായിട്ടുണ്ട്‌. ആത്മഹത്യയാണെന്നു സംശയിക്കുന്നതായി പൊലീസ്‌ വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചു.