Breaking News

Trending right now:
Description
 
Nov 11, 2016

മോദി സര്‍ക്കാരിന്റേത്‌ സാമ്പത്തിക വിപ്ലവം: കുമ്മനം രാജശേഖരന്‍

image 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിലൂടെ സാമ്പത്തിക വിപ്ലവമാണ്‌ മോദി സര്‍ക്കാര്‍ നടത്തിയതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ കോട്ടയത്ത്‌ വ്യക്തമാക്കി. യാഥാര്‍ത്ഥത്തില്‍ ഇത്‌ ഇന്ത്യയുടെ രണ്ടാം സ്വാതന്ത്ര്യം കൂടിയാണ്‌. കള്ളപ്പണക്കാര്‍ക്കെതിരെ കേന്ദ്രം നടത്തിയ നീക്കം കണ്ട്‌ പകച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസും സിപിഎമ്മും. കള്ളപ്പണക്കാരുടെ ഭാഷയിലാണ്‌ പലപ്പോഴും ധനമന്ത്രി തോമസ്‌ ഐസക്‌ സംസാരിക്കുന്നത്‌. കേരളത്തില്‍ ആയിരംകോടിയിലേറെ കള്ളപ്പണം ഉണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. അടുത്തിടെ കൊച്ചി തുറമുഖത്ത്‌ എത്തിയ ഒരു കണ്ടെയ്‌നര്‍ കള്ളപ്പണം എവിടെപ്പോയെന്നു എന്നതിന്‌ ആര്‍ക്കും ഉത്തരമില്ലെന്നും രാജശേഖരന്‍ വ്യക്തമാക്കി.