Breaking News

Trending right now:
Description
 
Nov 10, 2016

കറന്‍സി മാറിവാങ്ങല്‍; ബാങ്കുകളില്‍ വന്‍തിരക്ക്‌

image 500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി ഒരുദിവസത്തേക്ക്‌ നിര്‍ത്തിവച്ച ബാങ്ക്‌ ഇടപാടുകള്‍ പുനരാരംഭിച്ചു. കറന്‍സികള്‍ മാറിവാങ്ങുന്നതിനും അക്കൗണ്ടിലേക്ക്‌ പണം മാറ്റുന്നതിനുമുള്ള വന്‍ തിരക്കാണ്‌ സംസ്ഥാനത്തെ ബാങ്കുകളില്‍ ഇന്നു രാവിലെ മുതല്‍ അനുഭവപ്പെട്ടത്‌. ചില സ്ഥലങ്ങളില്‍ ബാങ്ക്‌ തുറക്കുന്നതിനു രണ്ടുമണിക്കൂര്‍മുമ്പുവരെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. തിരക്ക്‌ നിയന്ത്രണാതീതമായതോടെ ബാങ്ക്‌ അധികൃതര്‍ പൊലീസിന്റെ സഹായവും തേടി. സഹകരണ ബാങ്ക്‌ ഒഴികെയുള്ള ബാങ്ക്‌ ശാഖകളില്‍ കറന്‍സി മാറ്റിനല്‍കാന്‍ പ്രത്യേക കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. കറന്‍സികള്‍ മാറ്റിനല്‍കുന്ന ജോലികള്‍ക്കൊപ്പം മറ്റു ഇടപാടുകാരും എത്തിയതോടെ ബാങ്ക്‌ ജീവനക്കാരുടെ ദുരിതവും വര്‍ധിച്ചു. നിലവില്‍ 4000 രൂപവരെ ഈവിധം മാറി നല്‍കുന്നുള്ളൂ. 1000, 500 നോട്ടുകള്‍ക്കു പകരം മാറി നല്‍കുന്നത്‌ 100 രൂപ നോട്ടുകളാണ്‌. കൊച്ചിയിലെ സിബിഐ അടക്കമുള്ള ചില ബാങ്കുകളില്‍ രാവിലെ 11.30 ആയിട്ടും കറന്‍സി എത്തിയില്ല. ഇവിടെയും വന്‍ തിരക്കുണ്ട്‌. പോസ്‌റ്റോഫീസിനു മുമ്പില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.