Breaking News

Trending right now:
Description
 
Nov 10, 2016

ട്രഷറി സ്‌തംഭിച്ചു; അരാജകത്വമാണെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌

image 500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന്‌ സംസ്ഥാനത്തെ ട്രഷറികളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചതായി ധനമന്ത്രി ഡോ.ടി.എം.തോമസ്‌ ഐസക്‌ വ്യക്തമാക്കി. നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ തനി അരാജകത്വമാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. സംസ്ഥാനത്തിന്റെ സാമ്പത്തിക ഇടപാട്‌ എന്നുതുടങ്ങുമെന്നു പോലും പറയാനാകാത്ത സ്ഥിതിയാണുള്ളത്‌. കള്ളപ്പണവും കള്ളനോട്ടും പുറത്തുകൊണ്ടുവരാനുള്ള നടപടികളെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യും. എന്നാല്‍, സാധാരണക്കാര്‍ക്ക്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കാതെയും സമ്പദ്‌ഘടനയില്‍ പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും ഇതു നടപ്പിലാക്കാന്‍ കഴിയുമായിരുന്നു. ഈ പ്രഖ്യാപനത്തില്‍ കണ്ട നാടകീയത തികച്ചും അനാവശ്യമായിരുന്നുവെന്നും തോമസ്‌ ഐസക്‌ കുറ്റപ്പെടുത്തി. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ്‌ അടുത്ത ആഴ്‌ചത്തേക്കു മാറ്റി. സഹകരണ മേഖലയിലുള്ള പണം ഏതുരൂപത്തിലാണു കൈകാര്യം ചെയ്യേണ്ടതെന്നത്‌ സംബന്ധിച്ച്‌ കൃത്യമായ ധാരണയില്ല. ട്രഷറി എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്നും ധാരണയില്ല. ഇതുസംബന്ധിച്ച്‌ കൃത്യമായ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. 2000 രൂപയും 4000 രൂപയും നല്‍കി ട്രഷറി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.