Breaking News

Trending right now:
Description
 
Nov 09, 2016

കെഎസ്‌ആര്‍ടിസി ബസുകള്‍ സിഎന്‍ജിയിലാക്കുമെന്നു മുഖ്യമന്ത്രി

image അഞ്ചുവര്‍ഷത്തിനുള്ളില്‍ കെഎസ്‌ആര്‍ടിസിയുടെ മുഴുവന്‍ ബസുകളും സിഎന്‍ജി (കംപ്രസ്‌ഡ്‌ നാച്ചുറല്‍ ഗ്യാസ്‌) ഇന്ധനത്തിലേക്കു മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുള്ള മലിനീകരണ നിയന്ത്രണമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. അതോടൊപ്പം കേരളത്തിലെ ജലപാത വികസനം ഉടന്‍ പൂര്‍ത്തിയാക്കി ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്‌. ജലപാതകളില്‍കൂടി സമാനമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഗതാഗതവകുപ്പു മന്ത്രിമാരുടെ സമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നതിനിടെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്‌. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുന്ന കേരള സര്‍ക്കാര്‍ രാജ്യത്തിനു മാതൃകയാണെന്നു കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇന്ധന ഉപയോഗത്തിന്റെ 26 ശതമാനം എല്‍എന്‍ജിയാക്കിയ ഗുജറാത്തിന്റെ മാതൃക കേരളത്തിനു പിന്തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.