Breaking News

Trending right now:
Description
 
Nov 07, 2016

സംസ്ഥാനത്തെ പൊലീസ്‌ സ്റ്റേഷനുകളില്‍ പിആര്‍ഒമാരെ നിയമിക്കുന്നു

image കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ പൊലീസ്‌ സ്റ്റേഷനുകളിലും പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍മാരെ ഉടന്‍ നിയമിക്കാന്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക്‌ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും പൊലീസിന്റെ സേവനങ്ങള്‍ തേടുന്നതിനും പിആര്‍ഒമാരെ സമീപിക്കാം.സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസര്‍ അല്ലെങ്കില്‍ എഎസ്‌ഐ റാങ്കിലുള്ള ആകര്‍ഷകമായ വ്യക്തിത്വമുള്ളവരെ ജില്ലാ പൊലീസ്‌ മേധാവിമാര്‍ കണ്ടെത്തി വ്യക്തിത്വ വികസന പരിശീലനം നല്‍കിയാണ്‌ ഇതിനായി നിയമിക്കുന്നത്‌. എല്ലാദിവസവും രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയായിരിക്കും ജോലി. സന്ദര്‍ശകരെ സ്വീകരിക്കേണ്ട ജോലിയും ഇവരുടേതാണ്‌. പരാതികള്‍ സ്വീകരിച്ചു രസീത്‌ നല്‍കണം. കേസെടുക്കാവുന്ന കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച്‌ ഇവരാണ്‌ എസ്‌ഐയെ അറിയിക്കേണ്ടത്‌. സ്‌ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും മറ്റും ആവശ്യമായ സഹായം പിആര്‍ഒമാരാണ്‌ നല്‍കേണ്ടത്‌. അന്വേഷണത്തില്‍ ഇടപെടാനോ പരാതികള്‍ തീര്‍പ്പാക്കാനോ പിആര്‍ഒമാര്‍ക്ക്‌ അവകാശമില്ല. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തുകഴിഞ്ഞാലുടന്‍ കോപ്പിനല്‍കുക, വിവരാവകാശ പ്രകാരവും സേവനാവകാശപ്രകാരവുമുള്ള സേവനങ്ങള്‍ കൃത്യസമയത്ത്‌ ലഭിക്കുന്നുവെന്ന്‌ ഉറപ്പുവരുത്തുക, സ്റ്റേഷനില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ റജിസ്റ്റര്‍ തയാറാക്കുക, പൊലീസ്‌ സ്റ്റേഷന്റെ ശുചിത്വ മേല്‍നോട്ടം തുടങ്ങിയവയും ഇവരുടെ ചുമതലയാണ്‌.