Breaking News

Trending right now:
Description
 
Nov 07, 2016

കേരളപ്പിറവി ആഘോഷ വിവാദം: സ്‌പീക്കര്‍ മാപ്പുചോദിച്ചു ഗവര്‍ണര്‍ക്ക്‌ കത്തുനല്‍കി

image കേരളപ്പിറവിയുടെ വജ്രജൂബിലി സമ്മേളനത്തിന്റെ ഉദ്‌ഘാടന ചടങ്ങില്‍ ജസ്‌റ്റീസ്‌ പി.സദാശിവത്തിനെ ക്ഷണിക്കാത്തിരുന്നത്‌ വന്‍ വിവാദമായ സാഹചര്യത്തില്‍ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന്‍ മാപ്പുചോദിച്ചു. വിശദീകരണ കത്തിലൂടെയാണ്‌ മാപ്പുചോദിച്ചത്‌. നിയമസഭാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാതിരുന്നതിനു പിന്നില്‍ യാതൊരു ദുരുദ്ദേശ്യവും ഇല്ലെന്നു കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പരിപാടിയില്‍നിന്ന്‌ ഗവര്‍ണറെ മനപൂര്‍വം ഒഴിവാക്കിയതല്ല. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയായതിനാല്‍ പ്രധാനപ്പെട്ട ചടങ്ങില്‍ ഗവര്‍ണറെ പങ്കെടുപ്പിക്കാനാണ്‌ ഉദ്ദേശിച്ചത്‌. ചടങ്ങിനു ക്ഷണിക്കാത്തതിനു അങ്ങേയ്‌ക്കു അതൃപ്‌തിയുണ്ടെന്നു മനസിലാകുന്നുവെന്നും അതിനിടയാക്കിയതില്‍ സങ്കടമുണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്‌. ഇന്നലെ ചെന്നൈയില്‍നിന്നു മടങ്ങിയെത്തിയ ഗവര്‍ണര്‍ക്ക്‌ രാജ്‌ഭവന്‍ ഉദ്യോഗസ്ഥനാണ്‌ കത്ത്‌ കൈമാറിയത്‌. കേരളപ്പിറവിയുടെ വജ്രജൂബിലി ഉദ്‌ഘാടനചടങ്ങിലേക്കു ഗവര്‍ണറെ ക്ഷണിക്കാത്തത്‌ പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിശദീകരിച്ചിരുന്നു.